'യുഎസും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കും'; രാജസ്ഥാൻ ബിജെപി അധ്യക്ഷൻ

ജയ്‌പൂർ; അമേരിക്കയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കുമെന്ന രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ റാത്തോഡിന്റെ പരാമർശത്തിൽ വിവാദം. അയൽരാജ്യമെന്ന നിലയിൽ പാകിസ്ഥാനെ പിന്തുണയ്ക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയ്ക്കെതിരെ കോൺഗ്രസ് നേതാക്കളും മറ്റ് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.

ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മദൻ റാത്തോഡ് വിവാദ പരാമർശം നടത്തിയത്. 'ഇക്കാര്യം നാമെല്ലാവരും മനസിലാക്കണം. ഇന്ന് അമേരിക്കയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പമായിരിക്കും. കാരണം, പാകിസ്ഥാൻ നമ്മുടെ അയൽരാജ്യമാണ്. എന്നാൽ നമുക്കിടയിൽ ഒരു പ്രശ്‌നമുണ്ടാകുമ്പോൾ നാം നമ്മുടെ ഇന്ത്യയ്ക്കൊപ്പമാണ് നിൽക്കുന്നത്. ഇതാണ് നാം മനസിലാക്കേണ്ടത്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

bjp

ഇതിന് പിന്നാലെ കോൺഗ്രസ് അടക്കമുള്ള പാർട്ടികളിൽ നിന്ന് വിമർശനം ശക്തമാവുകയാണ്. മദൻ റാത്തോഡിന്റെ പ്രസ്‌താവനയ്ക്കെതിരെ കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. പരാമർശം രാജ്യവിരുദ്ധമാണെന്ന് ആരോപിച്ച അവർ, ബിജെപി നേതൃത്വം ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും ചോദിച്ചു.

'നമ്മുടെ സൈനികരെയും ജനങ്ങളെയും കൊലപ്പെടുത്തുന്ന ഭീകരരാജ്യമായ പാകിസ്ഥാനോടുള്ള ബിജെപിയുടെ സ്നേഹം ഒരിക്കൽ കൂടി പുറത്തുവന്നിരിക്കുകയാണ്. അമേരിക്കയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ താൻ പാകിസ്ഥാനൊപ്പമാണെന്നാണ് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ റാത്തോർ പറയുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും പാകിസ്ഥാനൊപ്പമാണോ? അല്ലെങ്കിൽ ഈ രാജ്യവിരുദ്ധ പരാമർശം നടത്തിയ നേതാവിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണം' ഷമ മുഹമ്മദ് ആവശ്യപ്പെട്ടു.

കോൺഗ്രസ് ദേശീയ കോർഡിനേറ്റർ സന്ദീപ് ഗുപ്‌തയും റാത്തോഡിനെ വിമർശിച്ചു. പാകിസ്ഥാനോടുള്ള ബിജെപിയുടെ അടുപ്പമാണ് ഈ പ്രസ്‌താവനയിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം ആരോപിച്ചു. 'അമേരിക്കയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ പാകിസ്ഥാനൊപ്പമായിരിക്കുമെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ റാത്തോർ പറയുന്നു. ഭീകരരാജ്യമായ പാകിസ്ഥാനോടുള്ള ബിജെപിയുടെ സ്നേഹം ഒരിക്കൽ കൂടി പരസ്യമായിരിക്കുകയാണ്. ബിജെപിക്ക് പാകിസ്ഥാനോട് സ്നേഹമാണ്," അദ്ദേഹം പറയുന്നു.

ആം ആദ്‌മി പാർട്ടി നേതാക്കളും റാത്തോഡിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. എഎപിയുടെ ഡൽഹി ഘടകവുമായി ബന്ധപ്പെട്ട യുവജനവിഭാഗം സംസ്ഥാന അധ്യക്ഷൻ രമേഷ് മതിയാലയും പാർട്ടി നേതാവ് വിനയ് മഹാബൽ മിശ്രയും അധികം പ്രതികരണങ്ങളൊന്നും ചേർക്കാതെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.

ബിജെപിയും പാകിസ്ഥാനും തമ്മിൽ ഒരേ ആശയപരമായ അടുപ്പമുണ്ടെന്ന ആരോപണവുമായി എഎപി ഉത്തർപ്രദേശ് ഉപാധ്യക്ഷൻ റാം ഗുപ്‌തയും രംഗത്തെത്തി. 'ഇനി ആർക്കെങ്കിലും സംശയമുണ്ടോ? ബിജെപിക്കും പാകിസ്ഥാനും ഒരേ ഡിഎൻഎയാണെന്നാണ് സത്യം. അമേരിക്കയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ പാകിസ്ഥാനൊപ്പമായിരിക്കുമെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ തന്നെ പറയുന്നു' അദ്ദേഹം എക്‌സിൽ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma