ബംഗാളില്‍ ബിജെപിയുടെ അറ്റകൈ പ്രയോഗം, ജയിപ്പിച്ചാല്‍ എല്ലാവര്ക്കും സൗജന്യ വാക്സിന്
കൊല്‍ക്കത്ത: ബംഗാളില്‍ ഇനി രണ്ട് ഘട്ട തിരഞ്ഞെടുപ്പ് മാത്രം ബാക്കി നില്‍ക്കെ നിര്‍ണായക തന്ത്രമിറക്കി ബിജെപി. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ജയിപ്പിച്ചാല്‍ ബംഗാളിന് സൗജന്യമായി കൊവിഡ് വാക്സിന് നല്‍കുമെന്നാണ് വാഗ്ദാനം. അതേസമയം കേരളത്തിന് അടക്കം വാക്സിന് പണം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. വാക്സിനേഷന്റെ വില നിര്‍മാണ കമ്പനികള്‍ക്ക് തീരുമാനിക്കുകയും ചെയ്യാം. ഈ സാഹചര്യത്തില്‍ സൗജന്യമായി വാക്സിന് നല്‍കുമെന്ന പ്രഖ്യാപനം ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കും വാക്സിനേഷന് സൗജന്യമാക്കണമെന്നാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയന്‍ രംഗത്തെത്തി. വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി, ജനങ്ങളെ പറ്റിക്കുകയാണ് ബിജെപിയെന്ന് ഒബ്രയന്‍ കുറ്റപ്പെടുത്തി. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത് അവര്‍ എല്ലാവര്ക്കും സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പൊക്കെ അവിടെ കഴിഞ്ഞു. എന്താണ് അവിടെ സംഭവിച്ചതെന്ന് എല്ലാവര്ക്കും അറിയാം. ഒരിക്കലും ബിജെപിയെ വിശ്വസിക്കരുതെന്നും ഒബ്രയന്‍ പറഞ്ഞു. കൊവിഡ് വാക്സിന് വിഷയത്തില്‍ ഇതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഉദാരവത്കരിച്ച വാക്സിന് നയം കമ്പോളത്തിന് അനുകൂലവും ജനങ്ങളുടെ താല്പര്യത്തിന് വിരുദ്ധവുമാണെന്ന് നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. എല്ലാവര്ക്കും വാക്സിന് സൗജന്യമാക്കണമെന്നും മമത മോദിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിസന്ധിയുടെ ഘട്ടത്തില്‍ വാക്സിന് നിര്‍മാതാക്കള്‍ ബിസിനസ് നടത്താന്‍ നോക്കരുതെന്ന് മമത പറഞ്ഞിരുന്നു. എന്നാല്‍ സൗജന്യമായി എങ്ങനെ ബംഗാളികള്‍ക്ക് നല്‍കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. 45 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും നേരത്തെ തന്നെ വാക്സിനേഷന് സൗജന്യമായിട്ടാണ് കേന്ദ്രം നല്‍കുന്നത്.
അതേസമയം അതിന് താഴെയുള്ളവര്‍ക്കാണ് ബുദ്ധിമുട്ട് നേരിടുക. മെയ് ഒന്ന് മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് ലഭിക്കും. ഇവര്‍ 400 രൂപ നല്‍കേണ്ടി വരും. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിന് 400 രൂപയാണ് ഒരു ഡോസിന് വില. സ്വകാര്യ ആശുപത്രികളില്‍ ഡോസിന് 600 രൂപയാവും. എന്നാല്‍ കേന്ദ്രത്തിന് 150 രൂപയ്ക്കാണ് വാക്സിന് കമ്പനികള്‍ നല്‍കുന്നത്. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications