കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് പ്രധാനമന്ത്രിയായാല്‍ ചെങ്കോട്ടയില്‍ ഉയരുക പാക് പതാകയെന്ന് ബിജെപി എംഎല്‍എ, മറുപടിയുമായി ജെഡിയു

Google Oneindia Malayalam News

പാട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ചെങ്കോട്ടയില്‍ ദേശീയ പതാകക്ക് പകരം പാകിസ്ഥാന്‍ പതാക ആയിരിക്കും ഉയര്‍ത്തുക എന്ന് ബീഹാറിലെ ബി ജെ പി എം എല്‍ എ ഹരിഭൂഷണ്‍ താക്കൂര്‍ ബച്ചോള്‍. 2024 ന് ശേഷം തങ്ങളുടെ നേതാവായിരിക്കും ദേശീയ പതാക ഉയര്‍ത്തുക എന്ന ജെ ഡി യു നേതാക്കളുടെ പ്ലീനറി യോഗത്തിലെ പരാമര്‍ശത്തോട് ആയിരുന്നു ഹരിഭൂഷണ്‍ താക്കൂര്‍ ബച്ചോളിന്റെ പ്രതികരണം.

മധുബാനി ജില്ലയിലെ ബിസ്ഫി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എല്‍ എ ആണ് ഹരിഭൂഷണ്‍ താക്കൂര്‍ ബച്ചോള്‍. പ്രകോപനപരമായ പ്രസ്താവനകളിലൂടെ നിരവധി തവണ വാര്‍ത്തകളില്‍ ഇടം നേടിയ നേതാവ് ആണ് ഹരിഭൂഷണ്‍ താക്കൂര്‍ ബച്ചോള്‍.

1

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മറ്റേതെങ്കിലും രാഷ്ട്രീയക്കാരനെ താരതമ്യപ്പെടുത്തുന്നത് അസാധ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു രാഷ്ട്രീയക്കാരനും നരേന്ദ്ര മോദിയുമായി പൊരുത്തപ്പെടുന്നത് അസാധ്യമാണ്. നിതീഷ് കുമാര്‍ വിജയിക്കും എന്ന് കരുതിയാലും, അദ്ദേഹം നമ്മുടെ പതാകയ്ക്ക് പകരം പാകിസ്ഥാന്‍ പതാക ഉയര്‍ത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, എന്നായിരുന്നു ഹരിഭൂഷണ്‍ താക്കൂര്‍ ബച്ചോള്‍ പറഞ്ഞത്.

'തൂക്കുകയറില്‍ നിന്ന് ദൈവത്തെ പോലെ രക്ഷിച്ചത് യൂസഫലി സാര്‍'; കണ്ഠമിടറി ബെക്‌സ്, ചേര്‍ത്തുപിടിച്ച് യൂസഫലി'തൂക്കുകയറില്‍ നിന്ന് ദൈവത്തെ പോലെ രക്ഷിച്ചത് യൂസഫലി സാര്‍'; കണ്ഠമിടറി ബെക്‌സ്, ചേര്‍ത്തുപിടിച്ച് യൂസഫലി

2

എന്നാല്‍ ഹരിഭൂഷണ്‍ താക്കൂര്‍ ബച്ചോളിന്റെ പരാമര്‍ശത്തിന് എതിരെ ജെ ഡി യു നേതാക്കള്‍ രംഗത്തെത്തി. ജെ ഡി യുവും നിതീഷ് കുമാറും ഏതെങ്കിലും പ്രത്യേക സമുദായത്തിന് വേണ്ടിയല്ല മനുഷ്യത്വത്തിന് വേണ്ടി ആണ് നിലകൊള്ളുന്നത് എന്ന് മന്ത്രി അശോക് ചൗധരി പറഞ്ഞു. ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന ആരെയും പാക്കിസ്ഥാനി എന്നോ ബംഗ്ലാദേശി എന്നോ മുദ്ര കുത്തുന്ന പുതിയ പ്രവണതയാണ് ബി ജെ പി ആരംഭിച്ചിരിക്കുന്നത് എന്നും അശോക് ചൗധരി പറഞ്ഞു.

ചര്‍ച്ചയായി ഷൊയ്ബ് മാലിക്കിന്റെ ഇന്‍സ്റ്റഗ്രാം ബയോ..; സാനിയയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ..ചര്‍ച്ചയായി ഷൊയ്ബ് മാലിക്കിന്റെ ഇന്‍സ്റ്റഗ്രാം ബയോ..; സാനിയയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ..

3

സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലീങ്ങള്‍ ത്യാഗം സഹിച്ചിട്ടില്ലേ എന്നും അശോക് ചൗധരി ചോദിച്ചു. ഹരിഭൂഷണ്‍ താക്കൂര്‍ ബച്ചോളിക്കും കൂട്ടര്‍ക്കും മുസ്ലീങ്ങളുമായി എന്ത് പ്രശ്‌നമാണ് ഉള്ളത്? സായുധ സേനയില്‍ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ അവര്‍ രാജ്യത്തെ സേവിക്കുന്നില്ലേ എന്നും അശോക് ചൗധരി ചോദിച്ചു.

കിഴങ്ങേശ്വരനായ രാജാവ്.. ഫെമിനിസം സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന്; റിയാസിനെ കുത്തി ബ്ലെസ്ലികിഴങ്ങേശ്വരനായ രാജാവ്.. ഫെമിനിസം സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന്; റിയാസിനെ കുത്തി ബ്ലെസ്ലി

4

അതേസമയം പ്രധാനമന്ത്രിയാകാന്‍ ആവശ്യമായ എല്ലാ കഴിവുകളും നിതീഷ് കുമാറിന് ഉണ്ട് എന്നും അശോക് ചൗധരി പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് നിതീഷ് കുമാര്‍ ഒരു പാര്‍ലമെന്റേറിയനും കേന്ദ്രമന്ത്രിയും ആയിരുന്നു എന്നും അശോക് ചൗധരി ചൂണ്ടിക്കാട്ടി.

English summary
If Nitish Kumar becomes PM, Pakistan flag will rise at Red Fort; says BJP MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X