ഗേൾഫ്രണ്ടിനെ കുറിച്ച് അറിയണമെന്ന് അലീന പടിക്കൽ, സൂരജിന്റെ വാക്കുകൾ ഇങ്ങനെ, വൈറൽ
കൊച്ചി: കോമഡി, മിമിക്രി പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സൂരജ് തേലക്കാട്. ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥിയായി എത്തിയതോടെ വലിയ സ്വീകാര്യതയാണ് മലയാളി ആരാധകർക്കിടയിൽ സൂരജിന് ലഭിച്ചത്. ഷോയിൽ വലിയ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവെയ്ക്കാതെ തന്നെ അവസാനം വരെ പിടിച്ച് നിൽക്കാൻ താരത്തിന് സാധിച്ചിരുന്നു.

സിനിമകളിലും പരിപാടികളിലും സജീവമായിരിക്കെയാണ് സൂരജ് ബിഗ് ബോസിൽ എത്തുന്നത്. ഉയരക്കുറവിന്റെ പേരിൽ ഏറെ പരിഹസിക്കപ്പെട്ടിരുന്ന സൂരജ് സിംപതി പിടിച്ച് പറ്റാൻ നോക്കാതെയാണ് മത്സരത്തിൽ മുന്നേറിയതെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. അതേസമയം ജീവിതത്തിൽ പലപ്പോഴും പരിഹാസങ്ങൾക്ക് പാത്രമായ സൂരജ് ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോമിനെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്ന വിമർശനവും ചിലർ ഉയർത്തിയിരുന്നു.

ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷവും കോമഡി പരിപാടികളിലും മിനി സ്ക്രീനിലും ഇപ്പോഴും സജീവമാണ് സൂരജ്. ഇപ്പോഴിതാ തന്റെ വീടിനെ കുറിച്ചും ബന്ധുക്കളേയും സുഹൃത്തുക്കളേയും നാടിനെ കുറിച്ചുമെല്ലാം സൂരജ് പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൗമുദി ടിവിയിൽ എ ഡെ വിത്ത് എ സൂപ്പർ സ്റ്റാർ എന്ന പരിപാടിയിലാണ് താരം മനസ് തുറന്നത്.

മുൻ ബിഗ് ബോസ് താരമായ അലീന പടിക്കലാണ് പരിപാടിയുടെ അവതാരക. നേരത്തേ ബിഗ് ബോസിൽ സൂരജിനെ പുറത്ത് നിന്ന് പിന്തുണച്ച സെലിബ്രിറ്റി താരങ്ങളിൽ ഒരാളായിരുന്നു അലീന. ഉയരക്കുറവ് യാതൊരു രീതിയിലും സിംപിതിക്കുവേണ്ടി ഉപയോഗിക്കാതെ ആരെയും ചതിക്കാതെ തികഞ്ഞ സത്യസന്ധതയോടെ കളിച്ച താരമായിരുന്നു സൂരജ് എന്ന് ഒരിക്കൽ അലീന എഴുതിയിരുന്നു. രസകരമായ രീതിയിലുള്ള അലീനയുടെ ചോദ്യങ്ങളും സൂരജിന്റെ മറുപടിയും പെട്ടെന്ന് തന്നെ ഹിറ്റായി കഴിഞ്ഞു.

സൂരജിന്റെ വീട്ടിലെത്തിയ അലീന സൂരജിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും ഗേൾഫ്രണ്ടിനെ കുറിച്ചുമെല്ലാം അറിയണമെന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഇന്റർവ്യൂ തുടങ്ങിയത്.ഇതിന് തലയാട്ടുന്ന സൂരജാണ് വീഡിയോയിൽ എങ്കിലും അതിനെ കുറിച്ചൊന്നും അഭിമുഖത്തിൽ പറയുന്നില്ല. സൂരജിന്റ സുഹൃത്തുക്കളും കുടുംബക്കാരുമെല്ലാം സൂരജിനെ കുറിച്ച് പറയുന്നതാണ് അഭിമുഖത്തിലുള്ളത്.

എന്തായാലും ഗേൾഫ്രണ്ടിനെ കുറിച്ച് പറഞ്ഞതോടെ ഇനി സൂരജിനെ ഗേൾഫ്രണ്ടുണ്ടോയെന്നതാണ് ആരാധകർക്ക് അറിയേണ്ടത്. തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും പലരോടും പറഞ്ഞെങ്കിലും അത് തിരിച്ച് കിട്ടിയിട്ടില്ലെന്നും നേരത്തേ അഭിമുഖങ്ങളിൽ സൂരജ് പറഞ്ഞിരുന്നു. അതേസമയം തനിക്ക് പ്രണയം തിരികെ ലഭിക്കാത്തതിൽ സങ്കടമില്ലെന്നും തനന്നെ മനസിലാക്കാൻ ആരെങ്കിലും കാത്തിരിക്കുന്നുണ്ടാകുമെന്നും സൂരജ് പറഞ്ഞിരുന്നു.

അതിനിടെ അഭിമുഖത്തിൽ താൻ വാഹനം വാങ്ങിയതിനെ കുറിച്ചെല്ലാം സൂരജ് പറയുന്നുണ്ട്. വണ്ടി ഞാൻ ഓടിക്കുന്നത് പലർക്കും ഇപ്പോഴും വലിയ അത്ഭുതമാണെന്നാണ് സൂരജ് പറഞ്ഞത്. 2016ലാണ് വണ്ടിയെടുത്തത്. അന്നത്തെ ബജറ്റിന് അനുസരിച്ചണ് വാഹനം വാങ്ങിയത്. രണ്ട് കുഷനാണ് സീറ്റിൽ അധികമായി വെച്ചത്. അതുകൊണ്ട് കാലൊക്കെ എത്തും. വലിയ ആഗ്രഹമായിരുന്നു ബൈക്ക് ഓടിക്കുകയെന്നുള്ളത്. ഹാന്റിലൊക്കെ പിടിച്ച് പോകാൻ നോക്കുമായിരുന്നു. എന്നാൽ ബൈക്ക് ഒരിക്കലും എനിക്ക് ഓടിക്കാൻ സാധിക്കില്ലെന്ന് മനസിലായി.
അപ്പോഴാണ് ഓട്ടോമാറ്റിക് കാറ് എടുത്തത്. വണ്ടി വാങ്ങിയ ശേഷമാണ് പഠിച്ചതെന്നും സൂരജ് അഭിമുഖത്തിൽ പറഞ്ഞു.












Click it and Unblock the Notifications