Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റ് ചെയ്‌തെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലിലിടാം: മന്ത്രിയുടെ അറസ്റ്റില്‍ മമത

കൊല്‍ക്കത്ത: മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അറസ്റ്റില്‍ പ്രതികരിച്ച് മമത ബാനര്‍ജി. താനൊരിക്കലും അഴിമതിയെ പിന്തുണയ്ക്കില്ലെന്ന് മമത പറഞ്ഞു. അഴിമതി കണ്ടെത്തിയാല്‍ അവര്‍ക്ക് ജീവപര്യന്തം നല്‍കുന്നതിന് പോലും തനിക്ക് പ്രശ്‌നമില്ലെന്ന് മമത വ്യക്തമാക്കി. പാര്‍ഥ ചാറ്റര്‍ജിയെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന വ്യക്തമാക്കുന്ന നിലപാടാണ് മമത സ്വീകരിച്ചത്.

1

സ്‌കൂളുകളിലെ തൊഴില്‍ നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് പാര്‍ഥ അറസ്റ്റിലായത്. അദ്ദേഹത്തിന്റെ അറസ്റ്റില്‍ രണ്ട് ദിവസത്തിന് ശേഷമാണ് മമത പ്രതികരിക്കുന്നത്. ബാഹ്യ ഏജന്‍സികളെ ഉപയോഗിച്ച് തൃണമൂലിനെ പിളര്‍ത്താനാണ് ബിജെപിയുടെ ലക്ഷ്യമിടുന്നതെങ്കില്‍ അത് വെറും തെറ്റിദ്ധാരണയാണെന്നും മമത പറഞ്ഞു.

ശനിയാഴ്ച്ചയാണ് പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പാര്‍ഥ കോഴ വാങ്ങി എന്നാണ് കേസ്. പാര്‍ഥയുടെ അടുത്ത സുഹൃത്തായ അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് ഇരുപതി കോടിയില്‍ അധികം രൂപ ഇഡി പിടിച്ചെടുത്തിരുന്നു.

അറസ്റ്റിലായ അര്‍പിതയെയും പാര്‍ത്ഥയെയും ഇഡി ചോദ്യം ചെയ്ത് വരികയാണ്. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് മമത പറഞ്ഞു. സത്യം കോടതിയില്‍ നിന്ന് പുറത്തുവരുന്നതിന് ഒരു കാലയളവുണ്ട്. അതിനായി കാത്തിരിക്കുകയാണെന്നും മമത പറഞ്ഞു.

സത്യം പുറത്തുവരുന്നതിനും, കോടതി വിധിക്കും വളരെ പ്രസക്തിയുണ്ട്. ആരെങ്കിലും കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ അത് ആരായാലും ശിക്ഷിക്കപ്പെടണം. പാര്‍ട്ടിയും അവര്‍ക്കെതിരെ നടപടിയെടുക്കും. എന്നാല്‍ ഈ വിഷയത്തില്‍ എനിക്കെതിരെ നടക്കുന്ന ഗൂഢമായ പ്രചാരണത്തെ അപലപിക്കുന്നുവെന്നും മമത പറഞ്ഞു. സത്യം പുറത്തുവരുന്നത് വരെ കാത്തിരിക്കണം.

അതിന് ശേഷം കുറ്റക്കാര്‍ക്ക് ശിക്ഷ വിധിച്ചാല്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. തൃണമൂല്‍ കോണ്‍ഗ്രസിന് അര്‍പതി മുഖര്‍ജിയുമായി യാതൊരു ബന്ധവുമില്ല. എന്തിനാണ് പ്രതിപക്ഷം ആ ചിത്രം ഉപയോഗിക്കുന്നത്. ഒരു ചടങ്ങിന് പോയതാണ്. സംഘാടകര്‍ ആരെയെങ്കിലും സ്‌റ്റേജിലേക്ക് വിളിച്ചാല്‍ തനിക്കെന്ത് ചെയ്യാന്‍ പറ്റുമെന്നും മമത ചോദിച്ചു.

തനിക്ക് ആ സ്ത്രീയെ അറിയില്ല. തൃണമൂലിന് അവരുമായി യാതൊരു ബന്ധവുമില്ല. ഒരുപാട് പരിപാടികളില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്. ആരെങ്കിലും എനിക്കൊപ്പം ഫോട്ടോയെടുത്താല്‍ അതെന്റെ കുഴപ്പമാകുമോയെന്നും മമത ചോദിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കിയാല്‍ നടക്കില്ല.

ഇതെന്നാ മമ്മൂക്കയാണോ, ഇത്ര ഗൗരവം, ലുക്ക് പൊളിയാണ് ഭാമ, സ്റ്റൈലിഷായിട്ടുണ്ട്, വൈറലായി കൂള്‍ ബ്ലൂ ചിത്രങ്ങള്‍

ഒരു സ്‌കൂളില്‍ പല തരത്തിലുള്ള കുട്ടികളുണ്ടാവും. അതുപോലെയാണ് ഇത്. ആ വിഷയത്തില്‍ പാര്‍ട്ടിയെ മൊത്തം കുറ്റം പറയാന്‍ പറ്റുമോ, പക്ഷേ പാര്‍ട്ടിയിലെ അഴിമതിയും കൊള്ളരുതായ്മയും താന്‍ വെച്ച് പൊറുപ്പിക്കില്ലെന്നും മമത പറഞ്ഞു. നേരത്തെ അറസ്റ്റിലായ പാര്‍ഥ മമതയെ മൂന്ന് തവണ വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ഫോണെടുത്തിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+