യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാല്‍ ലിംഗായത്തുകള്‍ക്ക് അതൃപ്തിയുണ്ടാവും: എംബി പാട്ടീല്‍
ബെംഗളൂരു: നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എംബി പാട്ടീല്‍. ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവായ യെദ്യൂരപ്പയെ മുഖ്യമന്ത്രി പദവിയില്‍ നിന്നും മാറ്റിയാല്‍ അത് ലിംഗായത്ത് സമുദായത്തിന് അതൃപ്തിയുണ്ടാക്കുന്ന കാര്യമായിരിക്കുമെന്നാണ് എംപി പാട്ടീല്‍ അഭിപ്രായപ്പെട്ടത്.
'' മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പയെ നീക്കിയാല്‍
തീർച്ചയായും ലിംഗായത്തുകൾ ബിജെപിയുടെ കേന്ദ്ര നേതാക്കളോട അതൃപ്തിയുണ്ടാകും".-കോണ്‍ഗ്രസ് എംഎല്‍എയായ എംപി പാട്ടീല്‍ ട്വിറ്ററില്‍ കുറിച്ചു. യെദ്യൂരപ്പയുടെ പ്രായവും സംഭാവനകളും കണക്കിലെടുത്ത് ബിജെപി അന്തസ്സോടെയും ആദരവോടെയും പെരുമാറണമെന്നാണ് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടെന്നും ലിംഗായത്ത് സമുദായത്തിൽ തന്നെ ഉള്‍പ്പെട്ട പാട്ടീൽ കൂട്ടിച്ചേര്‍ത്തു.

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍
വടക്കൻ കർണാടകയിലെ വിജയപുരയിലെ ബാബലേശ്വര നിയോജകമണ്ഡലത്തിലെ ജലസേചന പ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പാട്ടീൽ അടുത്തിടെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ലിംഗായത്തുകള്‍ക്കിടയില്‍ ബിജെപി വിരുദ്ധ വികാരം ശക്തമാക്കുന്നതിന് വേണ്ടിയുള്ള തന്ത്രമാണ് എംപി പാട്ടീലിന്‍റെതെന്നാണ് ബിജെപി നേതാക്കള്‍ വിലയിരുത്തുന്നത്.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്
ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍


Click it and Unblock the Notifications