അനധികൃത നിർമ്മാണം;ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ 3 ക്രിസ്ത്യൻ പള്ളികൾ പൊളിച്ചുമാറ്റി
ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ സർക്കാർ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയ മൂന്ന് ക്രിസ്ത്യൻ പള്ളികൾ പൊളിച്ച് മാറ്റി. ഈസ്റ്റ് ഇംഫാൽ ജില്ലയിലാണ് സംഭവം.വൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച പുലർച്ചെയോടെ ആദിവാസി കോളനിയിൽ ഉൾപ്പെടുന്ന പള്ളികൾ പൊളിച്ച് മാറ്റിയത്. കുടിയൊഴിപ്പിക്കൽ നടപടിയിൽ തത്സ്ഥിതി തുടരണമെന്ന ഉത്തരവ് മണിക്കൂർ ഹൈക്കോടതി റദ്ദാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പള്ളികൾ പൊളിച്ചത്.
ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് മണിപ്പൂർ, കാത്തലിക് ഹോളി സ്പിരിറ്റ് ചർച്ച് എന്നിവയാണ് പൊളിച്ചത്. ഇവയിൽ ഒന്ന് 1974 ലാണ് പണി കഴിപ്പിച്ചത്, 2020 ൽ പള്ളികൾക്കും സമീപത്തെ ഏതാനും ഗാരേജുകൾക്കും സർക്കാർ ഒഴിപ്പിക്കൽ നോട്ടീസ് നൽകുകയായിരുന്നു.

എന്നാൽ നടപടിക്കെതിരെ ക്രിസ്ത്യൻ സംഘടനകൾ മണിപ്പൂർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സർക്കാരിന്റെ അംഗീകാരത്തോടെയാണ് നിർമ്മിച്ചതെന്ന് സ്ഥാപിക്കുന്ന തെളിവുകൾ നൽകാൻ പള്ളികൾ പരാജയപ്പെട്ടോതോടെ ഈ വർഷം ഏപ്രിൽ 4 ന് ഹൈക്കോടതി തൽസ്ഥിതി ഉത്തരവ് റദ്ദാക്കി.
അതേസമയം സർക്കാർ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയല്ല പള്ളികൾ നിർമ്മിച്ചതെന്നും സർക്കാർ നടപടി തെറ്റായി പോയെന്നും വൈദികർ പ്രതികരിച്ചു.












Click it and Unblock the Notifications