'ഇന്ത്യയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 75 ശതമാനം തീരുവ ഏർപ്പെടുത്തൂ'; മോദിയെ വെല്ലുവിളിച്ച് കെജ്രിവാൾ
ന്യൂഡൽഹി: ഇന്ത്യൻ കയറ്റുമതിക്ക് യുഎസ് നൽകിയ തീരുവയ്ക്ക് മറുപടിയായി ഇവിടേക്കുള്ള ഇറക്കുമതിയിൽ തീരുവ ഏർപ്പെടുത്താൻ മോദിയെ വെല്ലുവിളിച്ച് ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. അതിനുള്ള ധൈര്യം മോദിക്കുണ്ടോ എന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് 75 ശതമാനം തീരുവ ഏർപ്പെടുത്തണമെന്നാണ് കെജ്രിവാൾ ആവശ്യപ്പെട്ടത്.
2025 ഡിസംബർ 31 വരെ യുഎസിൽ നിന്നുള്ള പരുത്തി ഇറക്കുമതിക്ക് 11 ശതമാനം തീരുവ ഒഴിവാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഇന്ത്യയിലെ പരുത്തി കർഷകരെ ദോഷകരമായി ബാധിക്കുമെന്ന് കെജ്രിവാൾ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു. ഇത് യുഎസ് കർഷകരെ സമ്പന്നരാക്കുകയും ഗുജറാത്ത് കർഷകരെ ദരിദ്രരാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ആരോപിച്ചു.

തുണി വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ഈ വർഷം ഡിസംബർ 31 വരെ അസംസ്‌കൃത പരുത്തിക്ക് ഇന്ത്യയിൽ നിലവിൽ ഇറക്കുമതി തീരുവ ഇളവ് നൽകിയിട്ടുണ്ട്. അത് ചൂണ്ടിക്കാട്ടിയാണ് എഎപി നേതാവിന്റെ വിമർശനം. വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യയും യുഎസും തമ്മിൽ ഇതുവരെയും സമവായത്തിൽ എത്താത്ത സാഹചര്യത്തിലാണ് ഈ ആവശ്യവും ഉയരുന്നത്.
'പ്രധാനമന്ത്രി ധൈര്യം കാണിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു, രാജ്യം മുഴുവൻ നിങ്ങളുടെ പിന്നിലുണ്ട്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് നിങ്ങൾ 75 ശതമാനം തീരുവ ചുമത്തണം. രാജ്യം അത് വഹിക്കാൻ തയ്യാറാണ്. അത് ചുമത്തിയാൽ മതി. എന്നിട്ട് ട്രംപ് കീഴടങ്ങുമോ ഇല്ലയോ എന്ന് നോക്കൂ' കെജ്രിവാൾ പറഞ്ഞു.
വിവിധ ആവശ്യങ്ങളും അദ്ദേഹം കേന്ദ്രത്തിന് മുന്നിൽ വച്ചു. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പരുത്തിക്ക് 11 ശതമാനം തീരുവ ഏർപ്പെടുത്തുക, മിനിമം താങ്ങുവില നിശ്ചയിക്കുക, 20 കിലോയ്ക്ക് 2100 രൂപയ്ക്ക് പരുത്തി സംഭരിക്കുക, ഇന്ത്യൻ കർഷകരെ സഹായിക്കുന്നതിന് വളങ്ങൾക്കും വിത്തുകൾക്കും സബ്‌സിഡി നൽകുക എന്നിവയാണ് അദ്ദേഹം ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.
മോദി സർക്കാർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ മുട്ടുകുത്തിയതിനാൽ, ഇന്ത്യയ്ക്ക് മേൽ യുഎസ്എ ചുമത്തിയ 50 ശതമാനം തീരുവ വജ്രത്തൊഴിലാളികളെയും ബാധിച്ചുവെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം ഉയർന്ന തീരുവ പ്രാബല്യത്തിൽ വന്ന സമയത്താണ് ഇവിടെ പരുത്തിക്ക് തീരുവ ഒഴിവാക്കി കൊടുത്തത്.
'രാജ്യം മുഴുവൻ മോദിജിയുടെ പിന്നിൽ നിൽക്കുന്നു. ട്രംപ് 50 ശതമാനം തീരുവ ഏർപ്പെടുത്തി, മോദിജി പരുത്തിക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തണമായിരുന്നു. ട്രംപ് തലകുനിക്കേണ്ടി വരുമായിരുന്നു. ട്രംപ് ഒരു ഭീരുവാണ്. അദ്ദേഹത്തെ ധിക്കരിക്കുന്ന എല്ലാ രാജ്യങ്ങൾക്കും മുന്നിൽ അദ്ദേഹം തലകുനിക്കേണ്ടി വന്നു. നാല് അമേരിക്കൻ കമ്പനികൾ അടച്ചുപൂട്ടുക, അപ്പോൾ അവർ കുഴപ്പത്തിലാകും' എഎപി നേതാവ് പറയുന്നു.
യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പരുത്തിയുടെ 11 ശതമാനം തീരുവ ഒഴിവാക്കാനുള്ള ഇന്ത്യയുടെ നയപരമായ തീരുമാനം കാരണം, ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യൻ കർഷകർ വിപണിയിലെത്തിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയില്ലെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാണിച്ചു. ഗുജറാത്തിലെ കർഷകരെ ഉന്നം വച്ചാണ് കെജ്രിവാളിന്റെ പരാമർശം.
അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യയുടെ നിസഹായതയെയും അദ്ദേഹം ചോദ്യം ചെയ്‌തു. ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി, നമ്മുടെ കേന്ദ്ര സർക്കാർ 11 ശതമാനം തീരുവ എടുത്തുകളഞ്ഞുകൊണ്ട് രാജ്യത്തെ കർഷകരെ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാക്കി; കെജ്രിവാൾ ആരോപിക്കുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് എഎപി അധ്യക്ഷൻ കേന്ദ്ര സർക്കാരിനെതിരെ രംഗത്ത് വരുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications