Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനം നല്‍കാത്തതിന് ഭാര്യയെ ബന്ധുക്കളെ കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ്

ജയ്പൂര്‍: സ്ത്രീധനം നല്‍കാത്തതിന് ഭാര്യയെ ബന്ധുക്കളെ കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ച് ഭര്‍ത്താവ്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. രാജസ്ഥാനിലെ ഭാരത്പൂരിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. പീഡനത്തിന്റെ വീഡിയോ ചിത്രീകരിച്ച് യുട്യൂബില്‍ അപ്ലോഡ് ചെയ്‌തെന്നാണ് യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. 1.5 ലക്ഷം രൂപ സ്ത്രീധനം നല്‍കാത്തതിനാണ് ഭര്‍ത്താവിന്റെ ക്രൂരമായ ചെയ്തി.

2019 ലായിരുന്നു ഇവരുടെ വിവാഹം. അന്ന് മുതല്‍ സ്ത്രീധന തുകയുടെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. ഉപദ്രവം സഹിക്ക വയ്യാതെ ആയപ്പോള്‍ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവ് വീട്ടിലെത്തി യുവതിയെ അനുനയിപ്പിച്ച് തന്റെ വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ട് വരികയായിരുന്നു. ഇതിന് ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് ആവശ്യപ്പെടുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

rape

പിന്നീട് ഇയാള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പീഡന ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ പങ്കുവെച്ച് താന്‍ സ്ത്രീധന തുക നേടിക്കൊള്ളാം എന്ന് ഇയാള്‍ പറഞ്ഞുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തെ ചൊല്ലി വഴക്കും മര്‍ദനവും പതിവായിരുന്നു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

'നിന്റെ വീട്ടുകാര്‍ പണം തരാത്തതിനാല്‍ അതിനു തുല്യമായ തുക ഈ പോണ്‍ വീഡിയോയിലൂടെ നേടുമെന്ന് പറഞ്ഞായിരുന്നു കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിനു പിന്നാലെ അലറിക്കരഞ്ഞ് താന്‍ വീട്ടിലേക്ക് ഓടിപ്പോരുകയായിരുന്നു എന്നും യുിവതി പറഞ്ഞു.

ഹലാമതി ഹബീബോ... കലക്കന്‍ ചിത്രങ്ങളുമായി മാളവിക

സംഭവത്തില്‍ ഭര്‍ത്താവിനും രണ്ട് ബന്ധുക്കള്‍ക്കും എതിരെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതി നല്‍കിയ പരാതിയില്‍ ഭരത്പൂരിലെ കമാന്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പീഡന ദൃശ്യം യൂ ട്യൂബില്‍ അപ്ലോഡ് ചെയ്‌തോ എന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

യുവതിയുടെ പരാതിയില്‍ ഞങ്ങള്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതില്‍ ഭര്‍ത്താവും രണ്ട് ബന്ധുക്കളും ഉള്‍പ്പെടുന്നു. അശ്ലീല വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതായി പറയുന്നു, എന്നാല്‍ അത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, ഭരത്പൂരിലെ കമാന്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദൗലത്ത് സാഹു പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+