കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ ബന്ധമെന്ന് ആരോപണം; അസമില്‍ ഒരു മദ്രസ കൂടി തകര്‍ത്തു, ഒരു മാസത്തിനിടെ മൂന്നാമത്തേത്

Google Oneindia Malayalam News

ഗുവാഹത്തി: അസമില്‍ തീവ്രവാദ ബന്ധം ആരോപിച്ച് ഒരു മദ്രസ കൂടി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ബൊംഗൈഗാവ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മദ്രസയാണ് തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയുമായി ബന്ധമുണ്ട് എന്ന് പറഞ്ഞ് തകര്‍ത്തത്. അതേസമയം നിരവധി ഹാളുകളുള്ള കെട്ടിടത്തില്‍ സുരക്ഷ സജ്ജീകരണങ്ങളില്ലെന്നും ആവശ്യമായ രേഖകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മദ്രസ പൊളിക്കാന്‍ ജില്ലാ ദുരന്തനിവാരണ അധികൃതര്‍ ഉത്തരവിട്ടത്.

മര്‍കസുല്‍ മആരിഫ് ഖരിയാന എന്ന മദ്രസയാണ് പൊളിച്ച് മാറ്റിയത്. കബൈതരിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് നിലകളുള്ള ഒരു കെട്ടിടമായിരുന്നു ഈ മദ്രസ. എട്ട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് ജില്ലാ ഭരണകൂടം കെട്ടിടം പൊളിച്ചുമാറ്റിയത്.

GGFGGV

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ (എക്യു ഐ എസ്) അല്‍ ഖ്വയ്ദ അംഗമായിരുന്ന മദ്രസയിലെ അദ്ധ്യാപകരില്‍ ഒരാളായ മുഫ്തി ഹഫിസുര്‍ റഹ്മാനെ വെള്ളിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച മുഫ്തിക്കൊപ്പം പൊലീസ് മദ്രസയില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും രചനകളും കണ്ടെത്തിയിരുന്നു.

ഇത് എന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ? അശ്ലീല കമന്റിന് മാളവികയുടെ കലക്കന്‍ മറുപടിഇത് എന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ? അശ്ലീല കമന്റിന് മാളവികയുടെ കലക്കന്‍ മറുപടി

2018 ലാണ് മുഫ്തി ഹാഫിസുര്‍ റഹ്മാന്‍ മദ്രസയില്‍ അധ്യാപകനായി ചേര്‍ന്നത്. സംസ്ഥാനത്ത് ഇത്തരത്തില്‍ പൊളിച്ച് നീക്കുന്ന മൂന്നാമത്തെ മദ്രസയാണിത്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ തീവ്രവാദ സംഘടനകള്‍ക്ക് മതസ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചിരുന്നു.

ആര്‍ഭാടജീവിതം നയിച്ച് കടത്തിലായി, കടം വീട്ടാന്‍ ഹണിട്രാപ്പ്; വൈറല്‍ ദമ്പതികള്‍ പിടിയിലായതിങ്ങനെആര്‍ഭാടജീവിതം നയിച്ച് കടത്തിലായി, കടം വീട്ടാന്‍ ഹണിട്രാപ്പ്; വൈറല്‍ ദമ്പതികള്‍ പിടിയിലായതിങ്ങനെ

അല്‍ ഖ്വയ്ദ ബന്ധമാരോപിക്കുന്ന ബംഗ്ലാദേശ് ആസ്ഥാനമായ തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ അഞ്ചുപേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മതസ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപടി തുടങ്ങിയത്.

മദ്രസാ കെട്ടിടം പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചല്ല നിര്‍മിച്ചതെന്നും അതുകൊണ്ട് മനുഷ്യവാസത്തിന് യോഗ്യമല്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെന്ന് എസ്.പി സ്വപ്നനീല്‍ ദേഖ പറഞ്ഞു.

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍

നേരത്തെ ബര്‍പേട്ട ജില്ലയിലെ ഒരു മദ്രസ തിങ്കളാഴ്ച അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു. മദ്രസാ കെട്ടിടം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു ഇത്.

അസമിന് പുറത്തുനിന്ന് വരുന്ന ഇമാമുമാര്‍ പൊലീസിനെ അറിയിക്കണമെന്നും ഗവ. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ നിരവധി മദ്രസകള്‍ ഇതിനകം ഹിമന്ത ബിശ്വ സര്‍ക്കാര്‍ പൂട്ടിയിരുന്നു.

English summary
In Assam, another madrassa was bulldozed for alleged linked to al-Qaida
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X