അക്കൗണ്ടിലേക്ക് 13 കോടി; ചെന്നൈയില്‍ നിമിഷനേരത്തേക്ക് കോടീശ്വരന്മാരായത് 100 പേര്‍
ചെന്നൈ: കണ്ണടച്ച് തുറക്കും മുമ്പ് കോടീശ്വരന്മാരായവരെക്കുറിച്ച് കേട്ടിട്ടുട്ടോ! ഒന്നോ രണ്ടോ ആള്‍ക്കാറല്ല നിമിഷ നേരം കൊണ്ട് കോടീശ്വരന്മാറായത് നൂറ് പേരാണ്. ലോട്ടറിയടിച്ചതൊന്നുമല്ല കേട്ടോ. ചെന്നൈയിലാണ് സംഭവം നടന്നത്.
ചെന്നൈയിലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ടി നഗറിലെയും നഗരത്തിലെ മറ്റുചില ശാഖകളിലെയും 100 പേരുടെ അക്കൗണ്ടുകളിലേക്കാണ് പതിമൂന്ന് കോടി രൂപ എത്തിയത്. എന്നാല്‍, അധികം വൈകാതെ പണം എത്തിയ അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിച്ചു. സാങ്കേതികപിഴവ് മൂലമാണ് 100 അക്കൗണ്ടിലേക്ക് ഇത്ര വലിയ തുക എത്തിയത്.

10,000 രൂപ നിക്ഷേപിച്ചതായിട്ടായിരുന്നു എസ്എംഎസ് എന്നാല്‍, അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 13 കോടിയിലേറെ രൂപയാണ് കയറിയിട്ടുള്ളത്. സെര്‍വറിലെ പ്രശ്‌നമാണ് ഇത്തരത്തില്‍ പണക്കൈമാറ്റം നടന്നതിന് കാരണമായതെന്നാണ് ബാങ്കധികൃതര്‍ പറഞ്ഞത്. പണം എത്തിയതായി അക്കൗണ്ടില്‍ കാണിക്കുന്നുണ്ടെങ്കിലും ആര്‍ക്കും പണമെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ലഭിച്ച വിവരം.
ഇതാരാ റൗഡി ബേബിയോ! ലുങ്കി മടക്കിക്കുത്തി അനശ്വര രാജന്‍
സംഭവത്തില്‍ പണമിടപാട് കേസുകള്‍ പരിഗണിക്കുന്ന തമിഴ്നാട് പോലീസിലെ പ്രത്യേകവിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്കൗണ്ടില്‍ പണം എത്തിയവരില്‍ ചിലര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണമാരംഭിച്ചത്. ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം അയച്ചതായിട്ടാണ് സന്ദേശം എത്തിയത്. ഇത്തരത്തില്‍ ഏതെങ്കിലും അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്..












Click it and Unblock the Notifications