ബലാത്സംഗം ബാബയ്ക്ക് 'മാപ്പുകൊടുക്കൽ'... എല്ലാം ഭൂഗർഭ അറയിൽ, കാവൽ സ്ത്രീകൾ മാത്രം; ബലാത്സംഗത്തിനും?
ചണ്ഡീഗഢ്: ഗുര്‍മീത് റാം റഹീം സിങിനെ കുറിച്ചുളള ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ദേര സച്ച സൗദയുടെ ആസ്ഥാനത്ത് ഗുര്‍മീത് കഴിഞ്ഞിരുന്ന ഭൂഗര്‍ഭ അറയെ കുറിച്ചും അവിടെ നടന്നിരുന്ന കാര്യങ്ങളെ കുറിച്ചും ആണ് അവ.
താന്‍ ദൈവമാണ് എന്ന രീതിയില്‍ ആയിരുന്നു ഗുര്‍മീത് അനുയായികളെ വിശ്വസിപ്പിച്ചിരുന്നത്. പലരും കുടുംബത്തോടെ ദേരയില്‍ താമസമാക്കുകയും ചെയ്തു. ഇത് തന്നെയാണ് ഗുര്‍മീത് അവസരമായി എടുത്ത് ദുരുപയോഗം ചെയ്തത്.
ദേരയിലെ സന്യാസിനികളായിരുന്ന രണ്ട് യുവതികളാണ് ഗുര്‍മീതിനെതിരെ പരാതിപ്പെട്ടത്. എന്നാല്‍ അവിടെയുണ്ടായിരുന്നു ഒട്ടുമിക്ക സ്ത്രീകളും ബലാത്സംഗത്തിന് ഇരയായിരുന്നു എന്ന് സംശയിക്കേണ്ടി വരും. 'മാപ്പ് നല്‍കുക' എന്ന പ്രയോഗം ആയിരുന്നത്രെ ബലാത്സംഗത്തിന് അവിടത്തെ വിശേഷണം.

ഭൂഗര്‍ഭ അറ
ദേര സച്ച സൗദയിലെ ഭൂഗര്‍ഭ അറയില്‍ വച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു ഗുര്‍മീതിന്റെ അനുയായി ആയിരുന്ന യുവതി പരാതിപ്പെട്ടത്. ഇങ്ങനെ ഒരു ഭൂഗര്‍ഭ അറയുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വകാര്യ ഇടം
ഗുര്‍മീത് റാം റഹീമിന്റെ സ്വകാര്യ ഇടം ആയിരുന്നു ഇത്. ഇവിടേക്കുള്ള പ്രവേശനം വളരെ ചുരുങ്ങിയ ആളുകള്‍ക്കേ ഉണ്ടായിരുന്നുള്ളൂ.

കാവലിന് സ്ത്രീകള്‍
'ഗുഹ' എന്ന് വിളിക്കപ്പെടുന്ന ഭൂഗര്‍ഭ അറയുടെ കാവല്‍ എപ്പോഴും സ്ത്രീകളെ മാത്രമാണ് ഗുര്‍മീത് ഏല്‍പിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ തന്നെയാണ് പലരും ചതിയില്‍ പെട്ടത് എന്നും പറയപ്പെടുന്നു.

പരാതിക്കാരി പറയുന്നത്
പരാതിക്കാരികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പറയുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ ആണ്. തങ്ങളേയും മറ്റ് സ്ത്രീകളേയും ബലാത്സംഗം ചെയ്തിരുന്നത് ആ ഭൂഗര്‍ഭ അറയില്‍ വച്ചായിരുന്നു എന്നാണ് മൊഴി.

ദൈവം എന്ന് പറഞ്ഞ്
താന്‍ ദൈവം ആണ് എന്ന് പറഞ്ഞായിരുന്നു ഗുര്‍മീത് സ്ത്രീകളെ ബലാത്സംഗം ചെയ്തിരുന്നത് എന്നാണ് ആരോപണം. ഈ സ്ത്രീകളുടെ കുടുംബാംഗങ്ങളും അനുയായികള്‍ ആയിരുന്നതിനാല്‍ അതൊന്നും പുറത്ത് വന്നതും ഇല്ല.

മാപ്പ് കൊടുക്കല്‍
'മാപ്പ് കൊടുക്കല്‍' എന്നായിരുന്നു ബലാത്സംഗം ചെയ്യുന്നതിനെ വിശേഷിപ്പിച്ചിരുന്നത്. 'പിതാവില്‍ നിന്ന് മാപ്പ് ലഭിച്ചോ' എന്ന് മറ്റ് സ്ത്രീകള്‍ ചോദിച്ചിരുന്നതായി പരാതിക്കാരി പറയുന്നുണ്ട്.

ഒടുവില്‍ മനസ്സിലായി
തുടക്കത്തില്‍ എന്താണ് ഈ 'മാപ്പ് കൊടുക്കല്‍' എന്ന് മനസ്സിലായിരുന്നില്ലത്രെ. എന്നാല്‍ ഭൂഗര്‍ഭ അറയില്‍ വച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയായപ്പോഴാണ് മറ്റുള്ളവരും ഇതുപോലെയുള്ള പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട് എന്ന് വ്യക്തമായത്.

സ്വാധീനിക്കും
ദൈവീകമെന്ന് പറഞ്ഞ് സ്ത്രീകളെ സ്വാധീനിക്കും. പിന്നീട് ദേരയില്‍ തന്നെ അവരെ താമസിപ്പിക്കുകയും ചെയ്യും. കുടുംബം മുഴുവന്‍ അനുയായികള്‍ ആവുമ്പോള്‍ ആരും എതിര്‍ക്കുകയും ഇല്ല. ഇതായിരുന്നു ഗുര്‍മീതിന്റെ രീതി എന്നാണ് പറയുന്നത്.

സഹോദരന്‍ കൊല്ലപ്പെട്ടു
ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ സഹോദരനും ഗുര്‍മീതിന്റെ അനുയായി ആയിരുന്നു. എന്നാല്‍ സഹോദരിക്ക് നീതി തേടിയിറങ്ങിയ ഈ ചെറുപ്പക്കാരന്‍ പിന്നീട് കൊല്ലപ്പെടുകയായിരുന്നു,

ബ്ലൂ ഫിലും കണുമ്പോള്‍
ഗുര്‍മീത് രഹസ്യ അറയില്‍ ഇരുന്ന് ബ്ലൂ ഫിലും കാണുമ്പോള്‍ ആണ് താന്‍ അങ്ങോട്ട് കടന്നുചെന്നത് എന്നാണ് ഒരു സ്ത്രീയുടെ മൊഴിയില്‍ ഉള്ളത്. തുടര്‍ന്ന് ഗുര്‍മീത് തന്നെ ബലാത്സംഗം ചെയ്തു എന്നും പരാതിയില്‍ പറയുന്നുണ്ട്.

ആരും അറിയരുത്
ബലാത്സംഗത്തിന് ശേഷം ഗുര്‍മീത് ഭീഷണിപ്പെടുത്തിയതായും ആരപോണം ഉണ്ട്. ആരോടും പറയരുത് എന്നായിരുന്നത്രെ ഭീഷണി.

ആ രണ്ട് മൊഴികള്‍
ഗുര്‍മീതിന്റെ അനുയായികള്‍ ആയിരുന്ന ആ രണ്ട് സന്യാസിനികള്‍ കോടതിയ്ക്ക് മുന്നില്‍ നല്‍കിയ രഹസ്യമൊഴികള്‍ തന്നെയാണ് ഗുര്‍മീതിനെ കുടുക്കിയത്. ഈ കേസില്‍ ഇനി രക്ഷപ്പെടുക അത്ര എളുപ്പവും അല്ല.

സ്ത്രീകള്‍ ഇല്ലാതെ
എവിടെ യാത്ര പോകുമ്പോളും സ്ത്രീകളായ അനുയായികള്‍ വേണം എന്ന് ഗുര്‍മീതിന് നിര്‍ബന്ധമാണ്. കേരളം സന്ദര്‍ശിച്ചപ്പോഴും ഇത്തരത്തില്‍ തന്നെ ആയിരുന്നു കാര്യങ്ങള്‍.












Click it and Unblock the Notifications