ഓഹരിവിപണിയില്‍ വന്‍ നേട്ടം, സെന്‍സെക്സ് ചരിത്രത്തില്‍ ആദ്യമായി 50000 പിന്നിട്ട് കുതിക്കുന്നു!!
മുംബൈ: ഓഹരി വിപണിയില്‍ ചരിത്ര നേട്ടം. സെന്‍സെക്സ് വന്‍ കുതിപ്പാണ് നടത്തിയത്. ചരിത്രത്തില്‍ ആദ്യമായി 50000 കടന്ന് വിപണിയില്‍ വ്യാപാരം തുടരുകയാണ്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 335 പോയിന്റാണ് ഉയര്‍ന്നത്. 50126.73ലാണ് എത്തിയത്. നിഫ്റ്റിയിലും നേട്ടമാണ് ഉണ്ടായത്. 14700 പോയിന്റ് രേഖപ്പെടുത്തി. ഇതും ആദ്യമായിട്ടാണ്. രാവിലെ തന്നെ 1034 ഓഹരികളിലാണ് മുന്നേറ്റമുണ്ടായത്. ഇടിവുണ്ടായത് 267 ഓഹരികള്‍ക്കാണ്. 68 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്ത്യയില്‍ കൊവിഡ് വാക്സിന് വിജയകരമായി വിതരണ ചെയ്ത് മുന്നോട്ട് പോകുന്നത് ഓഹരി വിപണിക്ക് ഗുമകരമായി എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കുറച്ച് ദിവസമായി 50000ത്തിന്റെ പടിവാതില്‍ക്കലായിരുന്നു സെന്‍സെക്സ്. റിലയന്‍സിന്റെ എച്ച്സിഎല്ലിന്റെയും ഓഹരികള്‍ക്ക് വന്‍നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ആഗോള ടെക് ഭീമന്മാര് യുഎസ് സ്റ്റേക് മാര്‍ക്കറ്റിനും റെക്കോര്‍ഡ് ഉയര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. ബജാജ് ഫിസെര്വാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. നാല് ശതമാനമാണ് കുതിപ്പുണ്ടാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ലന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവരും നേട്ടമുണ്ടാക്കി.
അതിവേഗത്തിലാണ് സെന്‍സെക്സ് അരലക്ഷം പിന്നിട്ടത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാവുകയും, പോയിന്റുകള്‍ നഷ്ടപ്പെടുകയും ചെയ്തതിന്റെ ക്ഷീണം കൂടി ഇതോടെ തീര്‍ന്നിരിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ സെന്‍സെക്സ് 25638.90 പോയിന്റ് വരെയാണ് ഇടിഞ്ഞത്. നിരവധി കാരണങ്ങള്‍ സെന്‍സെക്സിന്റെ കുതിപ്പിന് പിന്നിലുണ്ട്. ആഗോള വിപണിയിലെ മുന്നേറ്റം തന്നെയാണ് ഇതിന് പ്രധാന കാരണം. യുഎസ്-ചൈന വ്യാപാര യുദ്ധം ബൈഡന് അധികാരമേറ്റതോടെ ഇല്ലാതാവുമെന്ന പ്രതീതി ആഗോള വിപണിയിലുണ്ട്. അതും സെന്‍സെക്സിന് നേട്ടമായി.
വിപണിയിലേക്ക് തുടര്‍ച്ചയായി വന്ന വിദേശ നിക്ഷേപം വലിയൊരു ഘടകമായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട പ്രവര്‍ത്തന ഫലവും സെന്‍സെക്സിന്റെ കുതിപ്പിന് പിന്നിലുണ്ട്. കൊവിഡ് താമസിയായതെ നിയന്ത്രണവിധേയമാകുമെന്ന് വിപണിയില്‍ വ്യാപകമായി വിശ്വാസം വരാന്‍ തുടങ്ങി. ഇത് വാക്സിനേഷന്റെ ഫലമായി ഉണ്ടായതാണ്. വാഹനങ്ങളുടെ വില്‍പ്പനയിലും വലിയ കുതിപ്പാണ് ഉണ്ടായത്. നേരത്തെ തന്നെ ഉത്സവ സീസണില്‍ മികച്ച വില്‍പ്പന വാഹന വിപണി രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാ സെന്‍സെക്സിന്റെ കുതിപ്പിനെ സഹായിച്ചിട്ടുണ്ട്.
Recommended Video
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications