കണ്ണൂരില്‍ വാക്‌സിന്‍ മാറി നല്‍കി; കൊവാക്‌സിന്‍ എടുത്തയാള്‍ക്ക് രണ്ടാമത് നല്‍കിയത് കൊവിഷീല്‍ഡ്
കണ്ണൂര്‍: കണ്ണൂരില്‍ കൊവാക്‌സിന്‍ ആദ്യത്തെ ഡോസ് സ്വീകരിച്ചയാള്‍ക്ക് രണ്ടാമത് നല്‍കിയത് കൊവിഷീല്‍ഡ്. കോട്ടയം മലബാര്‍ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. 50കാരന് നല്‍കിയ വാക്‌സിനാണ് മാറിപ്പോയത്. സംഭവത്തെ തുടര്‍ന്ന് 50 വയസുകാരന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. ജൂലായ് മൂന്നിനായിരുന്നു സംഭവം.

അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
വാക്‌സിന്‍ സ്വീകരിച്ചയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം മൂന്നംഗ മെഡിക്കല്‍ അസോസിയേഷന്‍ അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രണ്ട് വ്യത്യസ്ത വാക്‌സിന്‍ സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇനി മൂന്നാം ഡോസ് സ്വീകരിക്കണമോ എന്നുള്ള കാര്യം ശരീരത്തിലെ ആന്റിബോഡി പരിശോധിച്ച ശേഷം മാത്രമേ തീരുമാനിക്കൂ.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയിലും വാക്‌സിന്‍ കുത്തിവയ്പ്പില്‍ വീഴ്ച സംഭവിച്ചിരുന്നു. കരുവാറ്റയില്‍ 65കാരന് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടാം ഡോസ് വാക്‌സിന്‍ രണ്ട് തവണ കുത്തിവച്ചതായിരുന്നു അത്. കരുവാറ്റ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. ഇക്കാര്യം ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചിരുന്നു. ഹരിപ്പാട് കരുവാറ്റ ഇടയില്‍ പറമ്പിന്‍ ഭാസ്‌കരനാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണ വാക്‌സിന്‍ കുത്തിവച്ചത്.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications