കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷണിച്ച് സ്റ്റാലിൻ; വിദ്യാഭ്യാസ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ കെജരിവാൾ തമിഴ്നാട്ടിലേക്ക്

Google Oneindia Malayalam News

ദില്ലി: തമിഴ്നാട്ടിലെ വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ഘാടനത്തിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അധ്യാപക ദിനമായ സപ്റ്റംബർ അഞ്ചിനാണ് കെജരിവാൾ തമിഴ്നാട്ടിലെത്തുക. സ്കൂൾസ് ഓഫ് എക്സലൻസ് പദ്ധതിക്ക് കീഴിൽ 26 സ്കൂളുകളും 15 മോഡൽ സ്കൂളുകളും കെജരിവാൾ ഉദ്ഘാടനം ചെയ്യും.

 stalinnews-16618698

പരിപാടിയിലേക്ക് ക്ഷണിക്കാനായി തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് കെജ്‌രിവാളിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു.ഡിഎംകെ സർക്കാരിന്റെ പുതുമൈ പെൺ തിട്ടം (പെൺകുട്ടികൾക്കുള്ള നൂതന പദ്ധതി) പദ്ധതിയും അന്നേ ദിവസം കെജരിവാൾ ഉദ്ഘാടനം ചെയ്യും. ദില്ലിയിലെ സ്കൂളുടെ നിലവാരം സംബന്ധിച്ച് ആം ആദ്മിയും ബി ജെ പിയും വാക് പോര് നിലനിൽക്കുന്നതിനിടെയാണ് തമിഴ്നാട്ടിലേക്ക് ഉദ്ഘാടനത്തിനായി കെജരിവാൾ എത്തുന്നത്.

അനുശ്രീ, ആരെങ്കിലും ഈ ഹൃദയത്തിൽ കയറിയോ? എജ്ജാതി എക്സ്പ്രഷൻസ് ആണ്?'; വൈറലായി ചിത്രങ്ങൾ

'പരിപാടിയിലേക്ക് ക്ഷണിച്ചതിന് സ്റ്റാലിന് നന്ദി അറിയിച്ച് കൊണ്ട് കെജരിവാൾ ട്വീറ്റ് ചെയ്തു. 'അടുത്തയാഴ്ച തമിഴ്‌നാട് സന്ദർശിക്കാൻ എന്നെ ക്ഷണിച്ചതിന് നന്ദി അറിയിക്കുന്നു. ഒരു വിദ്യാഭ്യാസ വിപ്ലവത്തിലേക്കുള്ള യാത്രയിൽ തമിഴ്‌നാട്ടിലെ ജനങ്ങളോടൊപ്പം പങ്കുചേരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. സപ്റ്റംബർ അഞ്ച് നിർണായക പദ്ധതികൾക്ക് ഞങ്ങൾ ഒരുമിച്ച് തുടക്കം കുറിക്കും', കെജരിവാൾ ട്വീറ്റ് ചെയ്തു. പുതുമൈ പെൺ തിട്ടത്തിന് കീഴിൽ തമിഴ്‌നാട് സർക്കാർ വിദ്യാർത്ഥിനികൾക്ക് ഉന്നത വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1,000 രൂപ നൽകുമെന്നും കെജരിവാൾ ട്വീറ്റ് ചെയ്തു.

ഏപ്രിലിൽ കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമൊപ്പം സ്റ്റാലിൻ ദില്ലിയിലെ സർക്കാർ സ്‌കൂളുകൾ സന്ദർശിച്ചിരുന്നു.

English summary
Inauguration of educational schemes; Stalin invited Kejriwal to Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X