കോണ്‍ഗ്രസിന്റെ പേര് മാറ്റി ബിജെപി നേതാവ്; തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി, റഫാലില്‍ പോര്
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന കരാറില്‍ കൈക്കൂലി ഇടപാട് നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോര്. ഐഎന്‍സി എന്നാല്‍ ഐ നീഡ് കമ്മീഷന്‍ എന്നാണെന്ന് ബിജെപി വക്താവ് സംബിത് പത്ര പരിഹസിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോബര്‍ട്ട് വദ്രയും പറയുന്നു ഐ നീഡ് കമ്മീഷന്‍ എന്ന്- സംബിത് പത്ര പറഞ്ഞു. റഫാല്‍ ഇടപാട് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇത്രയും കാലം എന്തിനാണ് കളവ് പറഞ്ഞത്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കരാറിന്റെ ഇടനിലക്കാരന്‍ കൈക്കൂലി വാങ്ങിയത്. ഇടനിലക്കാരന്റെ പേരും പുറത്തുവന്നിരിക്കുന്നു- പത്ര പറഞ്ഞു.
അതേസമയം, ബിജെപിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് രാഹുലും പ്രിയങ്കയും രംഗത്തുവന്നു. എല്ലാം മൂടിവയ്ക്കുന്ന ബിജെപിയുടെ ഓപറേഷന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തല്‍ എന്ന് അവര്‍ ആരോപിച്ചു. മോദി സര്‍ക്കാരും സിബിഐയും ഇഡിയും റഫാല്‍ അഴിമതി കുഴിച്ചുമൂടാന്‍ ശ്രമിക്കുകയാണെന്നും ഇരുവരും കുറ്റപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന ആരോപണം ശക്തമായി ഉന്നയിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. പുതിയ വിവരങ്ങള്‍ വന്നതോടെ അദ്ദേഹത്തെ ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്.

മീഡിയപാര്‍ട്ട് എന്ന ഫ്രഞ്ച് മാധ്യമമാണ് റഫാല്‍ ഇടപാടിന് പിന്നില്‍ അഴിമതിയുണ്ടെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ ദസ്സോള്‍ട്ടുമായിട്ടായിരുന്നു കരാര്‍. 36 റഫാല്‍ യുദ്ധ വിമാനം വാങ്ങുകയായിരുന്നു ലക്ഷ്യം. ഇതിന് ഇടനിലക്കാരനായി നിന്ന വ്യക്തിക്ക് കമ്പനി 65 കോടി രൂപ കൈക്കൂലി നല്‍കി എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2007നും 2012നുമിടയിലാണ് കൈക്കൂലി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലത്ത് ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് ഭരിച്ചിരുന്നത്. ഇതാണ് ബിജെപി നേതാക്കള്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
നോക്കി നിന്നു പോകും!! മഹാരാജാവും രാജ്ഞിയും... വിനയന്‍ സിനിമയുടെ വൈറല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍
കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐയും ഇഡിക്കും അടുത്തിടെ ലഭിച്ചിരുന്നുവത്രെ. എന്നിട്ടും ഇവര്‍ അന്വേഷിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 59000 കോടി രൂപയുടെതാണ് റഫാല്‍ ഇടപാട്. ഇത് സാധ്യമാകാനാണ് ഇടനിലക്കാരന് കൈക്കൂലി നല്‍കിയതത്രെ. ഈ പണം നല്‍കിയത് 2013ന് മുമ്പാണെന്ന് മിഡിയപാര്‍ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. സൂസന്‍ ഗുപ്ത എന്ന വ്യക്തിയായിരുന്നു ഇടനിലക്കാരന്‍. ഇയാള്‍ മൗറീഷ്യസില്‍ വ്യാജ കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കമ്പനി മുഖാന്തിരമാണ് കൈക്കൂലി ഇടപാട് നടന്നത്. കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ 2018 ഒക്ടോബര്‍ 11ന് മൗറീഷ്യസ് സിബിഐക്ക് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ അന്വേഷണം നടന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications