Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫെബ്രുവരിയിൽ ലോക്‌സഭയിൽ അവതരിപ്പിച്ച ആദായനികുതി ബിൽ 2025 പിൻവലിച്ചു; പുതിയ ബിൽ ഓഗസ്‌റ്റ് 11ന്

ന്യൂഡൽഹി: നിലവിലുള്ള 1961ലെ ആദായനികുതി നിയമത്തിന് പകരമായി ഈ വർഷം ഫെബ്രുവരിയിൽ ലോക്‌ഭയിൽ അവതരിപ്പിച്ച ആദായനികുതി ബിൽ 2025 ഔദ്യോഗികമായി പിൻവലിച്ചതായി റിപ്പോർട്ട്.
ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റി നൽകിയ മിക്ക ശുപാർശകളും ഉൾപ്പെടുത്തി ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് ഓഗസ്‌റ്റ് 11ന് അവതരിപ്പിക്കും. നിലവിലെ ആശങ്കകൾ ദുരീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ബില്ലിന്റെ ഒന്നിലധികം പതിപ്പുകളുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും എല്ലാ മാറ്റങ്ങളും ഉൾപ്പെടുത്തി വ്യക്തവും പുതുക്കിയതുമായ ഒരു പതിപ്പ് നൽകുന്നതിനുമായാണ് ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് കൊണ്ട് വരുന്നത്. ജൂലൈ 21ന് സെലക്റ്റ് കമ്മിറ്റി പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

incometaxbill2025

4,500ലധികം പേജുകളുള്ള വരാനിരിക്കുന്ന ബിൽ 1961-ലെ പഴയ നിയമത്തിന് പകരമായി രൂപകൽപ്പന ചെയ്‌ത പുതിയ ആദായനികുതി ബിൽ, 2025-ന്റെ കരട് മെച്ചപ്പെടുത്തുന്നതിനുള്ള 285 നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നു. നിരവധി നിർദ്ദേശങ്ങളിൽ, സാധാരണ നികുതിദായകർക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന ചിലത് വേറിട്ടുനിൽക്കുന്നുവന്നതാണ് പ്രത്യേകത.

പുതിയ നിയമം പാസാക്കിക്കഴിഞ്ഞാൽ, ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള നികുതി ഘടന ലളിതമാക്കുകയും നിയമപരമായ ആശയക്കുഴപ്പം കുറയ്ക്കുകയും വ്യക്തിഗത നികുതിദായകരെയും എംഎസ്എംഇകളെയും അനാവശ്യമായ വ്യവഹാരങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് പാർലമെന്റിലെ സെലക്റ്റ് കമ്മിറ്റി അധ്യക്ഷൻ ബൈജയന്ത് പാണ്ഡെ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

സങ്കീർണ്ണമായ നികുതി ഘടനകൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയമ, സാമ്പത്തിക വൈദഗ്ധ്യം പലപ്പോഴും ഇല്ലാത്ത ചെറുകിട ബിസിനസ് ഉടമകളും എംഎസ്എംഇകളുമായിരിക്കും ഈ ലളിതവൽക്കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംരംഭകരെ സംബന്ധിച്ച് ആശ്വാസം പകരുന്ന തീരുമാനം കൂടിയാണ്.

രാജ്യത്തെ തൊഴിലാളി, മധ്യവർഗ ജനതയ്ക്ക് നേരിട്ടുള്ള നികുതിയുടെ അധിക ഭാരം ചുമത്തുന്നില്ലെന്ന് ഉറപ്പാക്കുന്ന നീതിയുക്തമായ ഒരു നേരിട്ടുള്ള നികുതി സംവിധാനം സൃഷ്‌ടിക്കുന്നതിൽ പുതിയ നടപടികൾ സുപ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ആദ്യ പടിയെന്നോണമാണ് ആദായനികുതി ബിൽ പുതുതായി അവതരിപ്പികുന്നത്.

നേരത്തെ 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 87A പ്രകാരം നികുതി ഇളവ് ക്ലെയിം ചെയ്യുന്നതിനുള്ള വരുമാന പരിധി 2025ലെ ധനകാര്യ നിയമം, നിയമത്തിലെ സെക്ഷൻ 115 BACയിലെ പുതിയ നികുതി വ്യവസ്ഥ പ്രകാരം നികുതി നൽകേണ്ട വ്യക്തിക്ക് 7 ലക്ഷം രൂപയിൽ നിന്ന് 12 ലക്ഷം രൂപയായി ഉയർത്തിയിരുന്നു ഒപ്പം പരമാവധി റിബേറ്റ് തുക 25,000 രൂപയിൽ നിന്ന് 60,000 രൂപയായും ഉയർത്തിയിരുന്നു.

പുതിയ നികുതി വ്യവസ്ഥയിൽ നേരത്തെ നൽകിയിരുന്നതുപോലെ 12,00,000 രൂപയിൽ കൂടുതലുള്ള വരുമാനത്തിനും നാമമാത്രമായ ഇളവ് ബാധകമാണെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ ആദായനികുതി ബിൽ സാധാരണ പൗരന്മാർക്കും ചെറുകിട ബിസിനസുകൾക്കും നികുതി ഫയൽ ചെയ്യുക എന്നത് എളുപ്പമുള്ള ജോലിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സെലക്റ്റ് കമ്മിറ്റിയുടെ പ്രധാന നിർദ്ദേശങ്ങൾ

പല നികുതിദായകർക്കും ടിഡിഎസ് (ടാക്‌സ് ഡിഡക്റ്റഡ് അറ്റ്‌ സോഴ്‌സ്) അല്ലെങ്കിൽ ടിസിഎസ് (ടാക്‌സ് കളക്റ്റഡ് അറ്റ്‌ സോഴ്‌സ്) എന്നിവയ്ക്കുള്ള റീഫണ്ട് ലഭിക്കുന്നതിൽ നീണ്ട കാലതാമസം നേരിടുന്നതായി നിലവിൽ പരാതി വ്യാപകമാണ്. ഈ സാഹചര്യത്തിൽ റീഫണ്ട് പ്രക്രിയ വേഗത്തിലും എളുപ്പത്തിലും കൂടുതൽ സുതാര്യവുമാകണമെന്നും കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

മാത്രമല്ല രാജ്യത്തെ സത്യസന്ധരായ നികുതിദായകർക്കുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 'എൻഫോഴ്‌സ്‌മെന്റ് വിത്ത് എംപതി' എന്ന നയത്തിന് കീഴിലാണ് പുതിയ നിയമങ്ങൾ തയ്യാറാക്കുന്നതെന്ന് നേരത്തെ സിബിഡിടിയും (സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ്‌ ടാക്‌സസ്) അറിയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+