കൊവിഡ് വീഴ്ചകള്‍ വാര്‍ത്തയാക്കിയ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ആദായ നികുതി റെയ്ഡ്
ദില്ലി: രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ്. ദില്ലി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന. ഗ്രൂപ്പിലെ ജയ്പൂര്‍, അഹമ്മദാബാദ്, ഭോപ്പാല്‍, ഇന്‍ഡോര്‍ ഓഫീസുകളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്ന് ദൈനിക് ഭാസ്‌കറിന്റെ മുതിര്‍ന്ന എഡിറ്റര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് വീഴ്ചകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങളില്‍ ഒന്നാണ് ദൈനിക് ഭാസ്‌കര്‍. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നതും, മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതും അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച പത്രമാണ് ദൈനിക് ഭാസ്‌കര്‍. അതേസമയം, ദൈനിക് ഭാസ്‌കര്‍ ഇതുവരെ റെയ്ഡിനോട് പ്രതികരിച്ചിട്ടില്ല.

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍
കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതിനാണ് ദൈനിക് ഭാസകറിന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. കോവിഡ് മഹാമാരിയെ മോദി ഭരണകൂടം കൈകാര്യം ചെയ്തത വിധം ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ടിംഗിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ അതിന്റെ വില നല്‍കുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് അരുണ്‍ ഷൂരി പറഞ്ഞു. മോഡിഫൈഡ് അടിയന്തരാവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ട്വീറ്റ് ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ പത്രം ഗ്രൂപ്പുകളിലൊന്നായ ഡൈനിക് ഭാസ്‌കര്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉണ്ടായ നാശത്തിന്റെ തോത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മുന്‍പന്തിയിലായിരുന്നു. പകര്‍ച്ചവ്യാധിയുടെ സമയങ്ങളില്‍ ഔദ്യോഗിക അവകാശ വാദങ്ങളെ വിമര്‍ശിക്കുന്ന തരത്തിലുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പത്രം പുറത്തുവിട്ടിരുന്നു. ഓക്‌സിജന്‍ ക്ഷാമം സൃഷ്ടിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും ധൈനിക് ഭാക്‌സകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Recommended Video
ഒരു മാസങ്ങള്‍ക്ക് മുമ്പ് ദൈനിക് ഭാസ്‌കര്‍ എഡിറ്റര്‍ ഓം ഗൗര്‍ ഇന്ത്യയിലെ കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിലെ സര്‍ക്കാരിന്റെ വീഴ്ചയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ പേജില്‍ ലേഖനം എഴുതിയിരുന്നു. കൊറോണ വൈറസ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനെ അങ്ങേയറ്റം വിമര്‍ശിച്ചുകൊണ്ടായിരുന്നു ഈ ലേഖനം. ഇന്ത്യയിലെ ഏറ്റവും പുണ്യ നദിയില്‍ മോദി ഭരണകൂടത്തിന്റെ പരാജയങ്ങളും വഞ്ചനകളുമാണ് കണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്












Click it and Unblock the Notifications