ഐടിആർ ഇതുവരെ ഫയൽ ചെയ്‌തില്ലേ? ഇനിയും വൈകിയാൽ പണി പാളും, സമയപരിധി എപ്പോൾ തീരും? അറിയാം
ന്യൂഡൽഹി: ആദായനികുതി ഫയൽ ചെയ്യാൻ ശരിക്കും പറഞ്ഞാൽ ഒരു ഓർമ്മപ്പെടുത്തലിന്റെ ആവശ്യമില്ല. അത് ഈ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ നമ്മുടെയൊക്കെ കടമയാണ്. കൃത്യമായ സമയത്ത് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ ആദായനികുതി സമർപ്പിച്ചാൽ അത് എക്കാലവും നമുക്ക് ഗുണകരമാണ്. പറഞ്ഞുവന്നത് എൽ വർഷത്തെയും പോലെ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട തീയതി എടുത്തിരിക്കുകയാണ്.
2024-25 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയാണ് അടുത്തുകൊണ്ടിരിക്കുന്നത്. 2025-26 വർഷത്തേക്ക് നീട്ടിയിരിക്കുന്നതാണ് ഈ തീയതി. അതുകൊണ്ട് തന്നെ ഇനി തീയതി നീട്ടാൻ സാധ്യതയില്ലാത്തതിനാൽ, കൃത്യവും സമയബന്ധിതവുമായ സമർപ്പണങ്ങൾ ഉറപ്പാക്കാൻ ശേഷിക്കുന്ന ദിവസങ്ങൾ ഉപയോഗിക്കാനാണ് എല്ലാവരെയും ഐടി വകുപ്പ് ഓർമ്മിപ്പിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ പുതുക്കിയ ഐടിആർ ഫയലിംഗ് അവസാന തീയതിക്ക് ശേഷം വൈകുന്നത് പിഴകളും പലിശ നിരക്കുകളും ഈടാക്കാൻ കാരണമായേക്കാം. അതുകൊണ്ട് തന്നെ സർക്കാർ അനുവദിച്ചിരിക്കുന്ന സമയ പരിധിക്ക് ഉള്ളിൽ നിന്നുകൊണ്ട് ഈ പ്രക്രിയകൾ സമയബന്ധിതമായി പൂർത്തിയാക്കണം, അല്ലാത്ത പക്ഷം നിങ്ങളുടെ കാത്തിരിക്കുന്നത് വലിയ നഷ്‌ടങ്ങളായിരിക്കും.
സമയപരിധി എന്ന് അവസാനിക്കും?
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ജൂലൈ 31 ആയിരുന്നു, എന്നാൽ പിന്നീട് 2025 സെപ്റ്റംബർ 15 വരെ നീട്ടി. എന്നാൽ ഓഡിറ്റുള്ളവർക്കും ഓഡിറ്റുള്ള പാർട്‌ണർഷിപ്പ് കമ്പനികളിലെ പാർട്‌ണർമാർക്കും ഒക്ടോബർ 31 വരെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സമയമുണ്ട്. എങ്കിലും വ്യക്തിഗത നികുതിയും പ്രൊഫഷണലുകളുടെ നികുതിയും ഒക്കെ ഫയൽ ചെയ്യാൻ സെപ്റ്റംബർ പതിനഞ്ച് വരെ മാത്രമേ അവസരം ലഭിക്കുകയുള്ളൂ.
ട്രാൻസ്‌ഫർ പ്രൈസിംഗ് റിപ്പോർട്ടുകൾ ആവശ്യമുള്ള ബിസിനസുകൾ (അന്താരാഷ്ട്ര/നിർദ്ദിഷ്‌ട ആഭ്യന്തര ഇടപാടുകൾ) എന്നിവയ്ക്ക് 2025 നവംബർ 30 വരെയും പുതുക്കിയ റിട്ടേൺ സമർപ്പിക്കാനും വൈകിയോ റിട്ടേൺ എന്നിവയ്ക്ക് ഡിസംബർ 31 വരെയും സമയം അനുവദിച്ചിട്ടുണ്ട്. ഈ തീയതികൾ ഒന്നും ഒരുകാരണവശാലും മറക്കാതിരിയ്ക്കുക.
പിഴയും വൈകിയുള്ള റിട്ടേണും
സെക്ഷൻ 139(1) പ്രകാരം ഒറിജിനൽ റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിയിൽ നികുതിദായകർക്ക് വീഴ്‌ച സംഭവിച്ചാൽ, വൈകിയ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാം. അത്തരമൊരു റിട്ടേൺ 2025 ഡിസംബർ 31 വരെ മാത്രമേ സമർപ്പിക്കാനും പരിഷ്‌കരിക്കാനും കഴിയൂ, എന്നാൽ ഇതിന് നിരവധി പിഴകൾ ഐടി വകുപ്പ് നിങ്ങളിൽ നിന്ന് ഈടാക്കും. സെക്ഷൻ 234എ പ്രകാരം അടയ്ക്കാത്ത നികുതി തുകയ്ക്ക് പ്രതിമാസം 1 ശതമാനം നിരക്കിൽ അല്ലെങ്കിൽ ഭാഗികമായി പ്രതിമാസം പലിശ നൽകാൻ ഒരാൾ ബാധ്യസ്ഥനായിരിക്കും.
കൂടാതെ, സെക്ഷൻ 234എഫ് പ്രകാരം, മൊത്തം വരുമാനം 5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ 5000 രൂപയും മൊത്തത്തിലുള്ള വരുമാനം 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 1000 രൂപയും വൈകിയ ഫീസ് ഈടാക്കും. കൂടാതെ, മൂലധനം മുന്നോട്ട് കൊണ്ടുപോകൽ, ബിസിനസ് നഷ്‌ടങ്ങൾ, 10എ, 10B, 80-1എ, 80-ഐബി, 80-ഐസി, 80-ഐഡി, 80-ഐഡി എന്നിവയ്ക്ക് കീഴിലുള്ള കിഴിവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ നഷ്‌ടപ്പെടും.
ഐടിആർ എങ്ങനെ ഓൺലൈനായി ഫയൽ ചെയ്യാം?
ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
ഘട്ടം 2: 'ഇ-ഫയൽ' ക്ലിക്ക് ചെയ്യുക. 'ആദായ നികുതി റിട്ടേണുകൾ' തിരഞ്ഞെടുക്കുക, തുടർന്ന് 'ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുക' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 3: അസസ്‌മെന്റ് വർഷം തിരഞ്ഞെടുക്കുക.
ഘട്ടം 4: നിങ്ങൾ 'ഓൺലൈൻ' ആയി ഫയൽ ചെയ്യുന്ന രീതി തിരഞ്ഞെടുക്കുകയാണെങ്കിൽ, 'പുതിയ ഫയലിംഗ് ആരംഭിക്കുക' ബട്ടൺ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: ബാധകമായ സ്‌റ്റാറ്റസും ഐടിആർ ഫോമും തിരഞ്ഞെടുക്കുക
ഘട്ടം 6: 'വ്യക്തിഗത വിവരങ്ങൾ' വിഭാഗത്തിൽ ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ എല്ലാ സ്വകാര്യ വിവരങ്ങളും ശരിയാണെന്ന് പരിശോധിക്കുക.
ഘട്ടം 7: ഫയലിംഗ് വിഭാഗത്തിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്‌ത ശേഷം 139(4) തിരഞ്ഞെടുക്കുക.
ഘട്ടം 8: നിങ്ങളുടെ എല്ലാ വരുമാന വിശദാംശങ്ങളും വിവിധ സ്രോതസ് തലങ്ങളിൽ നൽകി നികുതി അടയ്ക്കാൻ തുടരുക.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications