ഗെലോട്ടിന്റെ അടുപ്പക്കാരെ പൂട്ടാന്‍ ബിജെപി, ഐടി വകുപ്പ് ചോദ്യം ചെയ്യും, ശബ്ദസന്ദേശത്തിന് മറുപണി!!
ദില്ലി: അശോക് ഗെലോട്ട് ബിജെപിക്കെതിരെ കടുത്ത പോരാട്ടം രാജസ്ഥാനില്‍ നടത്തുന്നതിനിടെ മറുപണി വരുന്നു. അദ്ദേഹത്തിന്റെ അടുപ്പക്കാരെ പൂട്ടാനുള്ള ശ്രമത്തിലാണ് ബിജെപി. ആദായനികുതി വകുപ്പ് ഗെലോട്ടിന്റെ അടുപ്പക്കാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം 12 കോടിയോളം രൂപ ഇവരില്‍ നിന്നായി പിടിച്ചെടുത്തിരുന്നു. രത്തന്‍കാന്ത് ശര്‍മ, സുനില്‍ കോത്താരി, രാജീവ് അറോറ, കോണ്‍ഗ്രസ് എംഎല്‍എ ധര്‍മേന്ദ്ര റാത്തോര്‍ എന്നിവരെയാണ് ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.

ബിജെപിയുടെ കുതിരക്കച്ചവട ശ്രമത്തെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലൂടെ തുറന്ന് കാണിച്ചിരുന്നു കോണ്‍ഗ്രസ്. ഇതിലുള്ള പ്രതികാരമാണ് ഐടി വിഭാഗത്തിന്റെ റെയ്ഡും പിന്നാലെ ചോദ്യം ചെയ്യാനും വിളിപ്പിച്ചതെന്നുമാണ് സൂചന. കോണ്‍ഗ്രസ് പകപോക്കല്‍ രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നാണ് ആരോപിക്കുന്നത്. അതേസമയം ബിജെപിയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തെറ്റ് ചെയ്‌തെന്ന് ബിജെപി സമ്മതിച്ചിരിക്കുകയാണെന്ന് പവന്‍ ഖേര പറഞ്ഞു.
Recommended Video
അതേസമയം ക്രിമിനലിന്റെ ഓരോ നീക്കത്തെയും കുറിച്ച് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത് കൊണ്ട് നിയമപരമായിട്ടാണ് ഫോണ്‍ ചോര്‍ത്തിയതെന്നും പവന്‍ ഖേര വ്യക്തമാക്കി. സച്ചിന്‍ പൈലറ്റിനെയും അദ്ദേഹം ചോദ്യം ചെയ്തു. സച്ചിന്‍ പൈലറ്റും ബാക്കി എംഎല്‍എമാരും കോണ്‍ഗ്രസിനൊപ്പമുമ്‌ടെന്ന് പറയുന്നു. എന്നാല്‍ ഇവര്‍ എന്തിനാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തന്നെ തുടരുന്നതെന്നും ഖേര ചോദിച്ചു. നേരത്തെ ബിജെപി വക്താവ് സമ്പിത് പത്രയാണ് കോണ്‍ഗ്രസ് ഫോണ്‍ ചോര്‍ത്തിയെന്ന് പറഞ്ഞത്. സിബിഐ അന്വേഷണവും പത്ര ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ അട്ടിമറിക്ക് ബിജെപി ശ്രമിച്ചിട്ടില്ലെന്നും പത്ര പറഞ്ഞു.
രാജസ്ഥാന്‍ പോലീസിലെ രണ്ട് ടീം ഹരിയാനയിലെ മനേസറിലുള്ള റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവരെ കണ്ടെത്താന്‍ സാധിക്കാതെയാണ് മടങ്ങിയത്. ഇവിടെ വിമതരില്ലെന്ന് പോലീസ് സൂചിപ്പിച്ചു. ഹരിയാന പോലീസ് ഇവരെ തടഞ്ഞിരുന്നെങ്കിലും പിന്നീട് റിസോര്‍ട്ടിലേക്ക് കടത്തി വിടാന്‍ അനുമതി നല്‍കുകയായിരുന്നു. എംഎല്‍എ ഭന്‍വര്‍ ലാല്‍ ശര്‍മയുടെ ശബ്ദരേഖ എടുക്കാനാണ പോയത്. ശര്‍മയ്‌ക്കെതിരെ വാറന്റുമുണ്ടായിരുന്നു. ഹരിയാന പോലീസ് പൂര്‍ണമായും സഹകരിച്ചില്ലെന്നും രാജസ്ഥാന്‍ പോലീസ് പറഞ്ഞു. അതേസമയം വിമത എംഎല്‍എമാരും സച്ചിന്‍ പൈലറ്റും ഇപ്പോള്‍ എവിടെയാണുള്ളതെന്ന് വ്യക്തമല്ല.












Click it and Unblock the Notifications