• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലിപ്രോംപ്ടര്‍ ഒഴിവാക്കി, ത്രിവര്‍ണ തലപ്പാവ്; വ്യത്യസ്തമായി മോദിയുടെ അഭിസംബോധന

Google Oneindia Malayalam News

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചത് പേപ്പര്‍ നോട്ടുകള്‍. സാധാരണഗതിയില്‍ ടെലിപ്രോംപ്ടര്‍ ഉപയോഗിച്ചാണ് നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. ചെങ്കോട്ടയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഒമ്പതാമത്തെ സ്വാതന്ത്ര്യദിന അഭിസംബോധനയായിരുന്നു ഇത്.

ആസാദി കാ അമൃത് മഹോത്സവിന്റെ ബാനറില്‍ രാജ്യം ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കിയതിന് എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം പ്രസംഗം ആരംഭിക്കുമ്പോള്‍ തന്നെ ടെലിപ്രോംപ്റ്റര്‍ മാറ്റിയിരുന്നു.

വേള്‍ഡ് ഇക്കണോമിക് ഫോറത്തനിടയില്‍ ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തനത്തില്‍ പിഴവുണ്ടായതോടെ തപ്പിത്തടഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നേരത്തെ ചര്‍ച്ചയായിരുന്നു. കൂടാതെ നീണ്ട പരമ്പരാഗത ത്രിവര്‍ണ്ണ മോട്ടിഫ് സഫ (ശിരോവസ്ത്രം) ധരിച്ചാണ് അദ്ദേഹം ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത്.

എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍

ത്രിവര്‍ണ്ണ തലപ്പാവിനൊപ്പം വെള്ള കൂര്‍ത്തയും പൈജാമായും നേവിബ്ലൂ വെയ്സ്റ്റ്കോട്ടുമാണ് നരേന്ദ്ര മോദി ഇന്ന് ധരിച്ചിരുന്നത്. പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 മുതല്‍ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രധാനമന്ത്രി വ്യത്യസ്തവും വര്‍ണ്ണാഭവുമായ തലപ്പാവാണ് ധരിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ത്രിവര്‍ണ തലപ്പാവ് ധരിച്ചത് ശ്രദ്ധേയമായി.

'ഷാജഹാനെ കൊന്നത് രക്ഷാബന്ധനില്‍ പങ്കെടുത്ത് വന്ന ആര്‍.എസ്.എസുകാര്‍'; വിശദീകരണവുമായി സിപിഎം'ഷാജഹാനെ കൊന്നത് രക്ഷാബന്ധനില്‍ പങ്കെടുത്ത് വന്ന ആര്‍.എസ്.എസുകാര്‍'; വിശദീകരണവുമായി സിപിഎം

പ്രസംഗത്തിന് മുന്നോടിയായി തദ്ദേശീയമായി വികസിപ്പിച്ച ഹോവിറ്റ്‌സര്‍ ഗണ്ണായ എ ടി എ ജി എസിന്റെ 21 തോക്കുകളുടെ സല്യൂട്ടുകള്‍ക്കിടയിലാണ് നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് ഹെലികോപ്ടറുകളില്‍ പുഷ്പദളങ്ങള്‍ ചൊരിഞ്ഞു. കഴിഞ്ഞ ദിവസം മോദി രാജ്ഘട്ടിലെത്തി സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

ദിലീപും വിജയ് ബാബുവും വേട്ടയാടപ്പെടുന്നു; എകെഎംഎ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടകനായി രാഹുല്‍ ഈശ്വര്‍ദിലീപും വിജയ് ബാബുവും വേട്ടയാടപ്പെടുന്നു; എകെഎംഎ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടകനായി രാഹുല്‍ ഈശ്വര്‍

അതേസമയം ചെങ്കോട്ടയിലെ ഓരോ എന്‍ട്രി/എക്‌സിറ്റ് പോയിന്റുകളിലും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം ക്യാമറകള്‍ക്കൊപ്പം മള്‍ട്ടി-ലേയേര്‍ഡ് സെക്യൂരിറ്റി കവറും സ്ഥാപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ക്രൂരത നേരിടാത്ത ഒരുദിവസവും സമര സേനാനികള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍ ഇന്ത്യയേക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളേയും ഓര്‍ക്കേണ്ടതുണ്ടെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു

ഗാന്ധിജി, ഭഗത് സിങ്, രാജ്ഗുരു, രാംപ്രസാദ് ബിസ്മില്‍, റാണി ലക്ഷ്മി ഭായ് തുടങ്ങി ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വേരുകള്‍ പിഴുതെറിയാന്‍ പോരാടിയ സമര സേനാനികളോട് രാജ്യം എന്നും കടപ്പെട്ടിരിക്കും എന്നും ഇവരോടൊപ്പം തന്നെ സ്വതന്ത്ര്യ ഇന്ത്യയുടെ ശില്‍പികളായ ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയവരേയും രാജ്യം ഓര്‍ക്കുന്നുവെന്നും മോദി പറഞ്ഞു.

Recommended Video

cmsvideo
  അഭിമാനം വേണം ; അടിമത്തം തുടച്ചുനീക്കണം
  English summary
  Independence Day 2022: Narendra Modi use Paper notes to address the nation instead teleprompter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X