ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം, ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തിയതോടെ ഔദ്യോഗികമായി രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടന്നു. രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ദേശീയ പതാക ഉയര്‍ത്തിയ ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് മോദിയുടെ പ്രസംഗം. കര്‍ഷകരും ജവാന്മാരും രാഷ്ട്ര നിര്‍മ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുന്പില് ആദരം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങളില്‍ ജീവന് പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാജ്യം അവര്‍ക്കൊപ്പം നില്ക്കും. കൊളോണിയല്‍ ഭരണത്തിനെതിരെ നീണ്ട പോരാട്ടം രാജ്യം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂ,' മോദി പറഞ്ഞു. തുടര്‍ച്ചയായ 11-ാം വര്‍ഷമാണ് മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം തികയുന്ന 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് അടിവരയിടുന്ന 'വികസിത് ഭാരത്@ 2047' എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിന്റെ തീം.
ആദിവാസികള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ആശാ പ്രവര്‍ത്തകര്‍, നഴ്സ് മിഡ്വൈഫുമാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ ചെങ്കോട്ടയിലെ ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ 6000 പ്രത്യേക അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. അടുത്തിടെ സമാപിച്ച പാരീസ് ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.
ഡല്‍ഹി പൊലീസും അര്‍ദ്ധ സൈനിക വിഭാഗവും ഉള്‍പ്പെടെ പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. എ ഐ അടിസ്ഥാനമാക്കിയുള്ള ക്യാമറകള്‍, നൂതന സി സി ടി വി അനലിറ്റിക്സ്, ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, അതിഥികള്‍ക്കായി മുഖം തിരിച്ചറിയല്‍ സോഫ്റ്റ്വെയര് എന്നിവ ഉള്‍പ്പെടുത്തി നിരീക്ഷണ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷം നടക്കും. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തും. വിവിധ സായുധസേന വിഭാഗങ്ങളുടെയും മറ്റു സേനാ വിഭാഗങ്ങളായ അശ്വാരൂഢ സേന, എന്‍ സി സി, സ്കൗട്ട് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ ദേശീയ പതാക ഉയര്‍ത്തും. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാകയുയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സ്വാതന്ത്ര്യ ആഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശമുണ്ട്. നിയമസഭാങ്കണത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ദേശീയ പതാക ഉയര്‍ത്തും.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications