Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറാനുള്ള ശ്രമത്തിൽ'; രാഷ്‌ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാനുള്ള ശ്രമത്തിലെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്ര്യദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.കർഷകർ രാജ്യത്തെ സ്വയം പര്യാപ്‌തമാക്കിയെന്നും നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും ദ്രൗപതി മുർമു തന്റെ പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ഊന്നി തന്നെയായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. 2021 മുതൽ 2024 വരെ ശരാശരി വാർഷിക ജിഡിപി വളർച്ചാ നിരക്ക് 8 ശതമാനത്തോടെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി രാജ്യം മാറിയെന്ന് മുർമു ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച എടുത്തുകാട്ടി കൊണ്ട് പറഞ്ഞു.

droupatimurmu

ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവെന്നും ഇപ്പോൾ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് കടക്കുകയാണെന്നും ദ്രൗപതി മുർമു പറഞ്ഞു. തൊഴിലാളികളുടെയും കർഷകരുടെയും പരിശ്രമം, ദീർഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ ആസൂത്രണം എന്നിവയാണ് ഈ പുരോഗതിക്ക് കാരണമെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.കേന്ദ്ര സർക്കാരിന്റെ പദ്ധതികളെ കുറിച്ചും രാഷ്‌ട്രപതി സംസാരിച്ചു.

80 കോടിയിലധികം ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതുൾപ്പെടെ വിവിധ പദ്ധതികളെക്കുറിച്ച് സംസാരിക്കവെ, നരേന്ദ്ര മോദി സർക്കാരിന്റെ പ്രഥമ പരിഗണന സാമൂഹിക നീതിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ചെങ്കോട്ടയിൽ ഉൾപ്പെടെ ത്രിവർണ പതാക ഉയർത്തുന്നതിന് സാക്ഷ്യം വഹിക്കുന്നത് പൗരന്മാരുടെ ഹൃദയത്തെ പുളകം കൊള്ളിക്കുന്നുവെന്നും അത് നമ്മുടെ മഹത്തായ രാജ്യത്തിന്റെ ഭാഗമായതിന്റെ സന്തോഷ പ്രകടനമാണെന്നും ദ്രൗപതി മുർമു പറഞ്ഞു.

നൂറ്റാണ്ടുകളായി ഉറങ്ങി കിടന്നിരുന്ന ഇന്ത്യയുടെ ആത്മാവിനെ ഉണർത്തിയ സ്വാതന്ത്ര്യ സമര സേനാനികളുടെ പരമോന്നത ത്യാഗത്തെ സ്‌മരിക്കുകയും വിഭജനത്തിന്റെ ഇരുണ്ട ദിനങ്ങൾ ഓർമ്മിക്കുകയും ചെയ്‌തുകൊണ്ട്, ആഗോള തലത്തിൽ ഇന്ത്യയുടെ അർഹമായ സ്ഥാനം വീണ്ടെടുക്കാനുള്ള ദൗത്യത്തിലാണ് സർക്കാരെന്നും രാഷ്‌ട്രപതി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ ശതാബ്‌ധി ആഘോഷിക്കുന്ന 2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രം ആക്കി മാറ്റുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തെക്കുറിച്ച് രാഷ്ട്രപതി വിശദീകരിച്ചു. അടിസ്ഥാന സൗകര്യ വികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമി കണ്ടക്‌ടർ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളുടെ അവലംബം, ശക്തമായ ബാങ്കിംഗ്, സാമ്പത്തിക മേഖല എന്നിവ ഇന്ത്യയെ നിക്ഷേപത്തിനുള്ള കൂടുതൽ ആകർഷകമായ ഇടമാക്കി മാറ്റുന്ന പ്രധാന ഘടകങ്ങളാണെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാണിച്ചു.

കാര്‍ഷിക രംഗത്ത് ഇന്ത്യ വളരുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു. ഇന്ത്യയുടെ വികസനത്തില്‍ കര്‍ഷകര്‍ നിര്‍ണായക സ്ഥാനം വഹിച്ചു. കര്‍ഷകര്‍ ഇന്ത്യയെ സ്വയം പര്യാപ്‌തമാക്കി, എല്ലാ മേഖലകളിലും വികസനമുണ്ടാകുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഒളിമ്പിക്‌സ് വേദിയിലെ ഇന്ത്യയുടെ പ്രകടനത്തെ ദ്രൗപതി മുർമു അഭിനന്ദിച്ചു.

ഒളിമ്പിക്‌സ് വേദിയില്‍ ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമര്‍പ്പണത്തെ അഭിനന്ദിക്കുന്നു. സ്ത്രീശാക്തീകരണത്തെ പ്രകീർത്തിച്ച രാഷ്‌ട്രപതി ഇന്ത്യ സ്ത്രീ പുരുഷ സമത്വത്തിലേക്ക് വളരുകയാണെന്നും കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+