ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നെഗി അന്തരിച്ചു: അന്ത്യം വോട്ട് ചെയ്തതിന് ശേഷം
ദില്ലി: സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വോട്ടര്‍ ശ്യാം സിംഗ് നെഗി അന്തരിച്ചു. 106ാം വയസ്സിലാണ് അന്ത്യ. ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തിന്റെ വിയോഗം. ഹിമാചല്‍ പ്രദേശിലെ കിന്നോറിലെ താമസക്കാരനായിരുന്നു അദ്ദേഹം. അവസാനമായി വോട്ട് ചെയ്താണ് അദ്ദേഹം അന്തരിച്ചത്. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ നവംബര്‍ രണ്ടിന് പോസ്റ്റല്‍ വോട്ടാണ് അദ്ദേഹം ചെയ്തത്.
വോട്ടെടുപ്പിന്റെ സമയത്തും അദ്ദേഹത്തിന് ശാരീരികമായ പ്രശ്നങ്ങളുണ്ടായിരുന്നു. നെഗിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് വേണ്ട കാര്യങ്ങള്‍ ജില്ലാ ഭരണകൂടം ചെയ്യുമെന്ന് കിന്നോര്‍ ജില്ലാ കളക്ടര്‍ ആബിദ് ഹുസൈന് പറഞ്ഞു. അദ്ദേഹത്തതിന് വിട ചൊല്ലാന്‍ ഒരു ബാന്‍ഡിനെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ജീവിതത്തില്‍ 34ാം തവണ നെഗി തന്റെ വോട്ടിംഗ് അവകാശം ഉപയോഗിക്കുന്നത്. ഇതിന് മുമ്പൊന്നും പോസ്റ്റല്‍ വോട്ട് ചെയ്തിട്ടില്ല നെഗി. നവംബര്‍ പന്ത്രണ്ടിനാണ് ഹിമാചലില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഒരിക്കല്‍ പോലും വോട്ട് ചെയ്യാനുള്ള അവസരം നെഗി പാഴാക്കിയിട്ടില്ല. രാജ്യത്ത് ആദ്യമായി പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഹിമാചലിലെ കിന്നോറില്‍ ആദ്യ തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചത്.
1951 ഒക്ടബോര്‍ 25നായിരുന്നു അത് നടപ്പാക്കിയത്. അതേസസമയം ഹിമാചലിലെ കടുത്ത ശൈത്യവും മഞ്ഞുവീഴ്ച്ചയും പരിഗണിച്ചായിരുന്നു തിരഞ്ഞെടുപ്പ് ഇവിടെ ആദ്യം നടത്താന്‍ തീരുമാനിച്ചത്. സാധാരണ ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാറുള്ളത്.
മുമ്പ് കല്പ്പ എന്ന് അറിയപ്പെടുന്ന ചീനി ഗ്രാമത്തിലാണ് ബൂത്ത് സ്ഥാപിച്ചത്. ഇവിടെയെത്തിയാണ് ശ്യാം ശരണ്‍ നെഗി വോട്ട് ചെയ്തത്. 1917 ജൂലായ് ഒന്നിനാണ് നെഗി ജനിക്കുന്നത്. കല്‍പ്പയിലെ സ്കൂള്‍ അധ്യാപകനായിരുന്നു നെഗി. ആദ്യ വോട്ട് ചെയ്ത വ്യക്തിയെ പേരില്‍ അതി പ്രശസ്തനായിരുന്നു നെഗി.
ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
ഹിന്ദി ചിത്രം സനം റേയിലും ചെറിയൊരു വേഷം ചെയ്തിട്ടുണ്ട് നെഗി. രാത്രി രണ്ട് മണിയോടെയാണ് ശ്യാം സരണ്‍ നെഗി മരിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. മാണ്ഡിയില്‍ 1951 മുതല്‍ 2021 വരെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വരെ നേഗി വോട്ട് ചെയ്യാന്‍ എത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ജയറാം താക്കൂറും തന്റെ അനുശോചനം അറിയിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം നേഗിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് പോസ്റ്റല്‍ വോട്ട് വേണമോ എന്ന് ചോദിച്ചിരുന്നു. വീട്ടില്‍ നിന്ന് വോട്ട് ചെയ്യാമെന്നാണ് നെഗിയാണ് പറഞ്ഞത്. പോളിങ് ബൂത്തില്‍ നിന്ന് തന്നെ വോട്ട് ചെയ്യണമെന്നായിരുന്നു നെഗിയുടെ ആഗ്രഹം.
പക്ഷേ ആരോഗ്യസ്ഥിതി മോശമായത് കൊണ്ടാണ് പോസ്റ്റല്‍ ബാലറ്റ് എടുക്കാന്‍ തീരുമാനിച്ചത്. ജില്ലാ ഭരണകൂടമാണ് പോളിംഗിനുള്ള സൗക്ര്യങ്ങള് ചെയ്ത് കൊടുത്തത്. എല്ലാ തിരഞ്ഞെടുപ്പിലും ആദ്യം തന്നെ ബൂത്തിലെത്താറുള്ള നെഗറി വലിയ പ്രചോദനമായിരുന്നു എല്ലാവര്ക്കും.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications