ഇന്ത്യ @75; ഇന്ത്യയുടെ അഭിമാനമുയർത്തിയ വിശ്വസുന്ദരികൾ, കിരീടം നേടിയത് മൂന്ന് തവണ
ദില്ലി: വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിക്കാൻ ആവശ്യമായ ആത്മവിശ്വാസം വളർത്തിയെടുക്കാൻ സ്ത്രീകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ 1952 ലായിരുന്നു വിശ്വ സുന്ദരി മത്സരം ആരംഭിച്ചത്. 190 രാജ്യങ്ങളാണ് മത്സരത്തിൽ പങ്കെടുക്കാറുള്ളത്. ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി ഇതുവരെ മൂന്ന് തവണയാണ് വിശ്വസുന്ദരിപട്ടം രാജ്യത്തിന് ലഭിച്ചത്. ഏറ്റവും കൂടുതൽ തവണ വിശ്വസുന്ദരി കിരീടം നേടുന്ന 8 രാജ്യങ്ങളിൽ ഒന്ന് കൂടിയാണ് ഇന്ത്യ.

1994 ൽ സുസ്മിത സെൻ ആയിരുന്നു ആദ്യമായി വിശ്വ സുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ ഐശ്വര്യ റായിയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു സുസ്മിത മിസ് യൂനിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.സുസ്മിതയോട് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ ഐശ്വര്യ റായ്, അതേ വർഷം തന്നെ മിസ്സ് വേൾഡ് മത്സരത്തിൽ വിജയിയായിരുന്നു.
ലാറ ദത്തയായിരുന്നു സുസ്മിത സെന്നിനുശേഷം വിശ്വ സുന്ദരി കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത. 2003-ൽ ആൻഡാസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ലാറ പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടു. 1978 ഏപ്രിൽ 16ന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ജനിച്ച ലാറ മുംബൈ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിരുന്നു. കായിക താരം മഹേഷ് ഭൂപതിയെ ആണ് ലാറ വിവാഹം ചെയ്തത്.
ഹർനാസ് സന്ധുവിലൂടെയായിരന്നു ഇന്ത്യയുടെ ഒടുവിലത്തെ നേട്ടം. 21 വർഷത്തിന് ശേഷമായിരുന്നു വിജയം.ഇസ്രായേലിലെ എയ്‌ലറ്റില്‍ നടന്ന 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലായിരുന്നു 21 വയസ്സുകാരിയായ ഹർനാസ് വിജയകിരീടം ചൂടിയത് .പഞ്ചാബ് സ്വദേശിയാണ് ഹർനാസ്.
'ഇത് അനുശ്രീക്ക് മാത്രം സാധിക്കുന്നത്', സന്തോഷം എന്തെന്നാൽ...വൈറലായി അനുശ്രീയുടെ ചിത്രങ്ങൾ












Click it and Unblock the Notifications