ഇന്ത്യ സഖ്യത്തെ പിന്തുണച്ച് ചെറു പാര്‍ട്ടികളുടെ ജീതേഗ ഇന്ത്യ, ബിജെപിക്കെതിരെ പ്ലാന്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന് തെരഞ്ഞെടപ്പിന് മുമ്പ് പിന്തുണ പ്രഖ്യാപിച്ച് ചെറു പാര്‍ട്ടികള്‍. പൗരസംഘടനകളും, ജനകീയ പ്രസ്ഥാനങ്ങളും ചേര്‍ന്ന കൂട്ടായ്മയാണ് ഇന്ത്യ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാവിധ പിന്തുണയും ഇവര്‍ വാഗ്ദാനം ചെയ്തു. ഒക്ടോബര്‍ രണ്ട് മുതല്‍ ഇവര്‍ പ്രചാരണം ആരംഭിക്കും. 1.25 ലക്ഷം വളണ്ടിയര്‍മാര്‍ രാജ്യത്താകെ ഇവര്‍ക്ക് വേണ്ടി പ്രചാരണം നടത്തും.
ഇന്ത്യ സഖ്യത്തിന് ഉള്ള പിന്തുണ നിരുപാധികമാണെന്നും ഇവര്‍ അറിയിച്ചു. പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് സീറ്റ് ആവശ്യപ്പെടുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. ജീതേഗ ഇന്ത്യ എന്ന ഈ പ്ലാറ്റ്ഫോം, ഭാരത് ജോഡോ അഭിയാന്, കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്സ്, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് എന്നിവര്‍ ചേര്‍ന്നാണ് രുപീകരിച്ചത്. ബിജെപിയുടെ ട്രോള്‍ ആര്‍മി ഗ്രൂപ്പിനെ, ട്രൂത്ത് ആര്‍മി എന്ന സൈബര്‍ പേജിലൂടെ നേരിടാനും ഇവര്‍ തീരുമാനിച്ചു. ഇന്ത്യാ സഖ്യത്തിന് പിന്തുണ അറിയിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

എന്നാല്‍ ഏതെങ്കിലും സീറ്റില്‍ മത്സരിക്കുമെന്ന് അറിയിച്ചിട്ടില്ല. 125 മുതല്‍ 150 സീറ്റുകളില്‍ ഇന്ത്യാ സഖ്യത്തിന് ഇവര്‍ കരുത്ത് പകരും. ഇന്ത്യ സഖ്യത്തിന് സാധ്യതകളുള്ള ഈ സീറ്റുകളില്‍ കുറച്ച് കൂടി പിന്തുണ വര്‍ധിപ്പിക്കാന്‍ സഹായിക്കുകയാണ് ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. ബിജെപിയുടെ കരുത്തിനെ ഇതുവഴി മറികടക്കാനാവുമെന്നും ഇവര്‍ പറയുന്നു. ബിജെപിയോ, ഇന്ത്യ പാര്‍ട്ടികളോ എളുപ്പത്തില്‍ ജയിക്കുന്ന സീറ്റില്‍ ഇവര്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ജീതേഗ ഇന്ത്യയുടെ ദേശീയ കണ്‍വെന്‍ഷനിലാണ് ഈ തീരുമാനമെടുത്തത്. 500 പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു. 18 ഇന്ത്യ ഇതര ചെറു പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളാണ് ഇതില്‍ പങ്കെടുത്തത്. ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനകീയ പ്രസ്ഥാനങ്ങളുടെയും, പൗരസമിതികളുടെയും അംഗങ്ങളും യോഗത്തിന്റെ ഭാഗമായി. ബിജെപി പരാജയപ്പെടുത്തുക എന്ന പ്രമേയമാണ് യോഗത്തില്‍ പാസാക്കിയത്.
വരാനിരിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലും, ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെടുത്തണമെന്ന് യോഗം തീരുമാനിച്ചു. അതിനായിട്ടാണ് 1.25 ലക്ഷം വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ ക്യാമ്പയിന് ഒക്ടോബര്‍ രണ്ടിന് വാര്‍ധയിലെ സേവാഗ്രാമില്‍ നിന്ന് ആരംഭിക്കും.
കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐയുടെ ഡി രാജ, സമാജ് വാദി പാര്‍ട്ടിയുടെ ജാവേദ് അലി ഖാന്, ആര്‍എല്‍ഡിയുടെ ത്രിലോക് ത്യാഗി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. അതേസമയം ബിജെപിയെ ഒറ്റക്കെട്ടായി നേരിടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്ത്യയെ രക്ഷിക്കണമെന്നതാണ് ഓരോ രാജ്യസ്നേഹിയുടെയും ആവശ്യം. അതിനായി ബിജെപിയെ അധികാരത്തില്‍ നിന്ന മാറ്റേണ്ടതുണ്ട്. ഇന്ത്യ സഖ്യം വിജയിക്കും. പക്ഷേ എല്ലാവരും പ്രയത്നിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ. രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ് ഇപ്പോള്‍ ആക്രമിക്കപ്പെടുന്നതെന്ന് യെച്ചൂരി പറഞ്ഞു.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications