ഇന്ത്യ പറക്കുന്നു!!! രാജ്യത്തെ യാത്രാവിമാനങ്ങളുടെ എണ്ണം ആയിരത്തിലധികമാകുന്നു
ലോകത്ത് ഏറ്റവും കൂടുതല്‍ യാത്രാവിമാങ്ങള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറും
മുംബൈ: വ്യോമയാനരംഗത്ത് ഇന്ത്യ പറന്നുയരുന്നു. നിലവിലുള്ള യാത്രാവിമാനങ്ങളുടെ എണ്ണം ഇനി ഇരട്ടിയിലുമധികമാകും. രാജ്യത്തെ വിവിധ കമ്പനികള്‍ 1080 യാത്രാ വിമാനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള അന്തിമ ധാരണയിലെത്തി. ഇതോടെ ജപ്പാനും ബ്രിട്ടനും അടക്കമുള്ള ലോകരാഷ്ട്രങ്ങളെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ യാത്രാവിമാങ്ങള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ 480 യാത്രാവിമാനങ്ങളാണ് രാജ്യത്തുള്ളത്.
യാത്രക്കാരുടെ ശ്രദ്ധക്ക്...ഏഴ് വിദേശരാജ്യങ്ങളിലേക്ക് നേരിട്ടുള്ള സര്‍വ്വീസുമായി എയര്‍ ഇന്ത്യ...]
ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വ്വീസ് നടത്തുന്ന ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് കമ്പനികളാണ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇതുവരെ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. പുതിയതായി എത്തുന്ന വിമാനങ്ങള്‍ എല്ലാം തന്നെ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ സര്‍വ്വീസ് ആരംഭിക്കും. എഴുന്നൂറലധികം വിമാനങ്ങള്‍ അടുത്ത 10 വര്‍ഷത്തിനുള്ളിലും നാനൂറോളം വിമാനങ്ങള്‍ അതിനു ശേഷമുള്ള 5 വര്‍ഷത്തിനിടയിലും സര്‍വ്വീസ് ആരംഭിക്കുമെന്ന് കരുതപ്പെടുന്നു. സെന്റര്‍ ഫോര്‍ ഏഷ്യ-പസഫിക് ഏവിയേഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് പുതിയ വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച അറിയിപ്പ്.

സമ്പദ്ഘടനയില്‍ മുന്നോട്ടു കുതിക്കുന്ന ഇന്ത്യയുടെ ഓട്ടം ത്വരിതപ്പെടുത്താന്‍ വ്യോമയാന മേഖലയിലെ വളര്‍ച്ച കാരണമാകുമെന്ന് കരുതപ്പെടുന്നു. എന്നാല്‍ പ്രശ്‌നങ്ങളും മുന്നിലുണ്ട്. ഇത്രയും വിമാനങ്ങള്‍ സര്‍വ്വീസ് ആരംഭിക്കണമെങ്കില്‍ രാജ്യത്ത് നിലവിലുള്ള വിമാനത്താവളങ്ങളുടെ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അതു കൂടുതല്‍ അപകടങ്ങള്‍ വിളിച്ചുവരുത്തും എന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications