യാത്രക്കാരുടെ ശ്രദ്ധക്ക്...ഏഴ് വിദേശരാജ്യങ്ങളിലേക്ക് നേരിട്ടുള്ള സര്‍വ്വീസുമായി എയര്‍ ഇന്ത്യ...
ദില്ലി: വിദേശഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്ത. എയര്‍ ഇന്ത്യ അതിന്റെ സര്‍വ്വീസ് കൂടുതല്‍ വിദേശരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. നഷ്ടത്തിലോടുന്ന കമ്പനിയെ ലാഭത്തിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. എയര്‍ ഇന്ത്യ മേധാവി അശ്വനി ലോഹനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡല്‍ഹി കേന്ദ്രമാക്കിയാവും കൂടുതല്‍ സര്‍വ്വീസുകളും.
വാഷിങ്ടണ്‍,ഡല്ലസ്,ലോസാഞ്ചല്‍സ്,കോപ്പന്‍ഹേഗന്‍,സ്റ്റോക്‌ഹോം,ടെല്‍ അവീവ്,നെയ്‌റോബി എന്നീ വിദേശഗനരങ്ങളിലേക്കാണ് എയര്‍ ഇന്ത്യ ഈ വര്‍ഷം നേരിട്ട് സര്‍വ്വീസ് ആരംഭിക്കുന്നത്. കോപ്പന്‍ഹേഗനിലേക്ക് എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള സര്‍വ്വീസ് ആരംഭിക്കണമെന്നുള്ള ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. നേരിട്ടുള്ള സര്‍വ്വീസ് ആരംഭിക്കുന്നതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സഹകരണവും വ്യാപാരവും കൂടുതല്‍ ശക്തിപ്പെടുമെന്ന് ഡെന്‍മാര്‍ക്ക് അംബാസിഡര്‍ പീറ്റര്‍ ടക്‌സോ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഡല്‍ഹി-വാഷിങ്ടണ്‍ സര്‍വ്വീസ് ജൂലൈ 7നാണ് ആരംഭിക്കുക. ഡല്‍ഹി-സ്‌റ്റോക്‌ഹോം സര്‍വ്വീസ് ആഗസ്റ്റ് 16നും ഡല്‍ഹി-കോപ്പന്‍ഹേഗന്‍ സര്‍വ്വീസ് സെപ്റ്റംബര്‍ 16നും ആരംഭിക്കും.












Click it and Unblock the Notifications