Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സേനാ പിന്മാറ്റം; തീരുമാനം കോപ്‌സ് കമാന്‍ഡര്‍തല ചര്‍ച്ചയ്‌ക്കൊടുവില്‍

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്നുള്ള സൈനിക പിന്മാറ്റം ആരംഭിച്ചു. ഗോഗ്ര-ഹോട്‌സ്പ്രിങ് മേഖലയില്‍ നിന്ന് ഇന്ത്യയും ചൈനയും സൈനികരെ പിന്‍വലിച്ചു തുടങ്ങി. ഇരു രാജ്യങ്ങളും നടത്തിയ കമാന്‍ഡര്‍തല ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപടി.

പട്രോള്‍ പോയിന്റ് 15 ല്‍ നിന്നാണ് പിന്മാറ്റം. കോര്‍ കമാന്‍ഡര്‍ യോഗത്തിലെ ധാരണപ്രകാരമാണ്് പിന്മാറ്റം. സംയുക്ത പ്രസ്താവനയിലാണ് ഇരു രാജ്യങ്ങളും ഇക്കാര്യം അറിയിച്ചത്. ഷാങ്ഹായ് സഹകരണ ഉച്ചകോട്ി നടക്കാനിരിക്കേയാണ് പിന്മാറ്റം.

india

'2022 സെപ്തംബര്‍ 8-ന്, ഇന്ത്യാ ചൈന കോര്‍പ്‌സ് കമാന്‍ഡര്‍ ലെവല്‍ മീറ്റിംഗിന്റെ 16-ാം റൗണ്ടില്‍ ഉണ്ടായ സമവായമനുസരിച്ച്, ഗോഗ്ര-ഹോട്ട് സ്പ്രിംഗ്‌സ് പ്രദേശത്തെ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ ഏകോപിപ്പിച്ച് പിരിച്ചുവിടാന്‍ തുടങ്ങി. അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനത്തിനും സമാധാനത്തിനും ഉതകുന്ന ആസൂത്രിത മാര്‍ഗം
ആവും,' സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയും ചൈനയും തമ്മിലുള്ള 16-ാം റൗണ്ട് കോര്‍പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ ജൂലൈ 17 ന് നടന്നു. അതിനുമുമ്പ്, മാര്‍ച്ചില്‍ ഇരുപക്ഷവും ചര്‍ച്ചകള്‍ക്കായി കൂടിക്കാഴ്ച നടത്തിയിരുന്നു..

ഉച്ച ഉറക്കം തടി കൂട്ടുമോ..ഉച്ചയുറക്കം ആരോ​ഗ്യത്തിന് മോശമാണോ?..നിങ്ങൾക്കും ഉണ്ടോ ഈ സംശയങ്ങൾ..ഉത്തരം ഇതാ

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗം ആയാണ് സൈനിക പിന്മാറ്റം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉഭയകക്ഷിബന്ധത്തിൽ സ്ഥിരതയും വ്യക്തതയും വേണം എന്നാണ് ഇന്ത്യയുടെ നിലപാട്. സൈനികപിന്മാറ്റം വേഗത്തിലാക്കണം എന്ന് ഇന്ത്യ പലതവണ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

സൗന്ദര്യം കൂടി വരുവാണല്ലോ!!!!..... ഓണാശംസകളുമായി മഡോണ എത്തി..ചിത്രം ഏറ്റെടുത്ത് ആരാധകർ

ഇന്ത്യ, ചൈന അതിർത്തിയിൽ സമ്പൂർണമായ സൈനിക പിൻമാറ്റം ആവശ്യമാണെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ഇന്ത്യ നിലപാടറിയിച്ചിരുന്നു. തർക്ക വിഷയത്തിൽ വേഗത്തിൽ പരിഹാരം ഉണ്ടാക്കാനും ധാരണ ആയി. ഇതുമായി ബന്ധപ്പെട്ട് രണ്ട് വർഷങ്ങൾക്കിടയിൽ പല തവണ ചർച്ച നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+