ചൈനയ്‌ക്കെതിരെ ഒറ്റക്കെട്ടാണ് ഇന്ത്യ, ലഡാക്കിലെ സംഘര്‍ഷത്തില്‍ നിങ്ങള്‍ക്കും പ്രതികരണം അറിയിക്കാം!!
ലഡാക്കിലെ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ചൈനീസ് പക്ഷത്തെ 43 സൈനികര്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ഓരോ മേഖലയിലും ചൈനയ്‌ക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുകയാണ്. ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ പോസ്റ്ററുകള്‍ കത്തിച്ചാണ് പലരും പ്രതിഷേധിച്ചത്.

Recommended Video
ശക്തമായ മറുപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും നല്‍കിയിട്ടുണ്ട്. പ്രകോപിപ്പിച്ചാല്‍ ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യക്ക് കരുത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം 1962ലെ ഇന്ത്യയല്ല ഇതെന്നും, തിരിച്ചടിക്കാന്‍ ശേഷിയുള്ളതാണ് 2020ലെ നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയാണെന്നും അഭിപ്രായമുയര്‍ന്ന് കഴിഞ്ഞു. പരമാധികാരത്തില്‍ തൊട്ടാല്‍ ഇന്ത്യന്‍ സൈനികരെ തിരിച്ചടിക്കുന്നതില്‍ നിന്ന് ആരും തടയില്ലെന്നും മോദി പറഞ്ഞു. പ്രകോപനമൊന്നുമില്ലാതെ ചൈന ആക്രമിച്ചെന്നാണ് ഇന്ത്യന്‍ സൈനികര്‍ വെളിപ്പെടുത്തിയത്.
യുഎന്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയും വേണ്ടി വന്നാല്‍ ഇടപെടാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ശക്തമായ ചൈനീസ് വിരുദ്ധ വികാരമാണ് രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കൊറോണ വൈറസ് പോലൊരു മഹാമാരിയുടെ സമയത്ത് ചൈന യുദ്ധത്തിനാണ് ശ്രമിക്കുന്നതെന്നാണ് കുറ്റപ്പെടുത്തല്‍. ചൈനീസ് മൊബൈല്‍ കമ്പനികളെ അടക്കം രാജ്യത്ത് നിന്ന് ബഹിഷ്‌കരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
അതേസമയം ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ രാജ്യത്തെ ജനങ്ങളും ചൈനയ്‌ക്കെതിരെ ഒറ്റക്കെട്ടായി തന്നെ നില്‍ക്കുമെന്ന് ഉറപ്പാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്താണെന്ന് അറിയാന്‍ വണ്‍ ഇന്ത്യ മലയാളത്തിനും താല്‍പര്യമുണ്ട്. [email protected] എന്ന മെയില്‍ വഴി നിങ്ങള്‍ക്കും വണ്‍ ഇന്ത്യ മലയാളത്തെ അഭിപ്രായങ്ങള്‍ അറിയിക്കാം.












Click it and Unblock the Notifications