കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു; 18930 പുതിയ രോഗികൾ..35 മരണം
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,930 പേര്‍ക്കാണ്.ബുധനാഴ്ചയെ അപേക്ഷിച്ച് 4245 കേസുകളുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 35 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് മൂലം ജീവഹാനി സംഭവിക്കുന്നവരുടെ ആകെ എണ്ണം 5,25,305 ആയി.

രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,19,457 ആണ്. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.27 ശതമാനം ആണ്.ദേശീയ രോഗമുക്തി നിരക്ക് 98.52 ശതമാനവും.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,650 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ്
മുക്തരായവരുടെ എണ്ണം 4,29,21,977 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,38,005 പരിശോധനകള്‍ നടത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ആകെ 86.53 കോടിയിലേറെ (86,53,43,689) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.86 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ
നിരക്ക് 4.32 ശതമാനമാണെന്നും സർക്കാർ പത്രകുറിപ്പിൽ പറഞ്ഞു.
അതേസമയം രാജ്യത്ത് വാക്സിൻ വിതരണം പുരോഗമിക്കുകയാണ്.ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 198.33 കോടി (1,98,33,18,772)
പിന്നിട്ടു. 2,56,78,429 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.71 കോടി
യിലധികം (3,71,62,944) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കിയതായി സർക്കാർ അറിയിച്ചു.അതേസമയം കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 193.53 കോടിയോടടുത്ത് (1,93,53,58,865) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
ഉപയോഗിക്കാത്ത 10.77 കോടിയിലധികം (10,77,58,570) വാക്സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ അറിയിച്ചു.












Click it and Unblock the Notifications