ഒറ്റ ദിവസം 70000 ത്തിനടുത്ത് രോഗികള്‍; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു
ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,652 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇത്. 977 പേര്‍ക്ക് ഈ സമയത്തിനുള്ളില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കവിഞ്ഞു. 28,36,925 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 53,866 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
അതേസമയം, കൊവിഡ് മുക്തരായവരുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. 2,097,761 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. 689,559 പേരാണ് ഇപ്പോഴും ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 8944 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 628,642 ആയി. 21,033 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 446,881 പേര്‍ ഇതുവരെ രോഗമുക്തി നേടി.
തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറില്‍ 116 ആളുകൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 5795 പുതിയ രോഗികൾ. 6384 പേർ കൂടി രോഗ മുക്തി നേടി. ചെന്നൈയിൽ പുതിയ 1186 രോഗികളാണ് ഉള്ളത്. കോയമ്പത്തൂരിൽ 394 പേർ കൂടി വൈറസ് ബാധിതരായി. കര്‍ണാടകയിലെ വൈറസ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇന്നലെ സംസ്ഥാനത്ത് 8642 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളുരുവിൽ 2804 പുതിയ വൈറസ് ബാധിതരാണ് ഉള്ളത്. ഇതോടെ
സംസ്ഥാനത്ത് ചികിത്സ തുടരുന്നത് 81, 097പേരായി. ഇന്നലെ 7201പേർക്ക് രോഗമുക്തി നേടാന്‍ സാധിച്ചു. ബെംഗളൂരുവിൽ 56പേർ ഉൾപ്പടെ ഇന്നലെ കർണാടകയിൽ 126രോഗികൾ കോവിഡ് മൂലം മരിച്ചു .
അതേസമയം, കേരളത്തില്‍ ഇന്നലെ 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പെട്ടിമുടിയുടെ കണ്ണീരായ കുഞ്ഞ് ധനുഷ്കയുടെ 'കുവി' ഇനി തനിച്ചല്ല, കുവിയെ ഏറ്റെടുക്കാൻ ഒരു പോലീസുകാരൻ