കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറില്‍ 20,139 പേര്‍ക്ക് രോഗം, 38 മരണം; ഇന്ത്യയിലെ കൊവിഡ് വിവരങ്ങള്‍ അറിയാം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,139 കൊവിഡ് കേസുകള്‍ സ്ഥരീകരിച്ചു. 38 മരണവും ഇതേ സമയത്ത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച (ജൂലൈ 13) പങ്കിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ആകെ 16,482 പേര്‍ക്ക് രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 98.39 ശതമാനമാണ്.

'വീണ്ടും വീണ്ടും ലൈംഗിക പീഡനം നടത്താൻ ഒരു കുറ്റവാളിക്ക് അവസരം ഒരുക്കി, ശ്രീലേഖ മാപ്പ് പറയണം''വീണ്ടും വീണ്ടും ലൈംഗിക പീഡനം നടത്താൻ ഒരു കുറ്റവാളിക്ക് അവസരം ഒരുക്കി, ശ്രീലേഖ മാപ്പ് പറയണം'

ഇന്ത്യയിലെ മൊത്തം കോവിഡ് -19 കേസുകള്‍ 1,36,076 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഇന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഇത് 1,32,457 ആയിരുന്നു. 24 മണിക്കൂറിനുള്ളില്‍ 3,619 കേസുകളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആകെ രോഗികളുടെ 0.31 ശതമാനം സജീവമായ കേസുകളാണുള്ളത്.

covid

രാജ്യത്തെ ആകെ മരണസംഖ്യ 5,25,557 ആയി. ഇന്ത്യയില്‍, കോവിഡ് പാന്‍ഡെമിക് മൂലമുള്ള ആദ്യത്തെ മരണം 2020 മാര്‍ച്ചിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ( ഐ സി എം ആര്‍) കണക്കനുസരിച്ച് ജൂലൈ 13 വരെ 86,81,64,348 സാമ്പിളുകള്‍ കോവിഡ്-19 നായി പരിശോധിച്ചു. ഇതില്‍ 3,94,774 സാമ്പിളുകള്‍ ബുധനാഴ്ച പരിശോധിച്ചു.

വിവാഹിതരെന്ന് യുവതി, അല്ലെന്ന് ബിനോയ് കോടിയേരി; കോടതിയില്‍ പറഞ്ഞതിങ്ങനെവിവാഹിതരെന്ന് യുവതി, അല്ലെന്ന് ബിനോയ് കോടിയേരി; കോടതിയില്‍ പറഞ്ഞതിങ്ങനെ

അതേസമയം, ദില്ലിയില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. ബുധനാഴ്ച 490 പുതിയ കേസുകളും 3.16 ശതമാനം പോസിറ്റിവിറ്റി നിരക്കും മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. പുതിയ അണുബാധകളും മരണങ്ങളും മൂലം തലസ്ഥാനത്തെ കേസുകളുടെ എണ്ണം 19,41,905 ആയി ഉയര്‍ന്നു, മരണസംഖ്യ 26,288 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പ് ബുള്ളറ്റിന്‍ അറിയിച്ചു.

'പച്ചപ്പനന്തത്ത ഇന്ന് ചുവപ്പിലാണല്ലോ'; അമേയയുടെ ഗ്ലമാറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
India Covid Update: Last 24 Hour's India Recorded 20139 New Covid 19 Cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X