ആശ്വാസം; രാജ്യത്ത് 24 മണിക്കൂറിനിടെ 18,641 പേർക്ക് രോഗം..ഇനി ചികിത്സയിൽ 1,75,745 പേർ
ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,641 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,35,14,449 ആയി.ദേശീയ രോഗമുക്തി നിരക്ക് 98.15% ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.തുടർച്ചയായ 117-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 15,786 പേർക്കാണ്.രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷത്തിൽ താഴെയായി. നിലവിൽ 1,75,745 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 232 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.51 ശതമാനമാണ്.

രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,24,263 പരിശോധനകൾ നടത്തി. ആകെ 59.70 കോടിയിലേറെ (59,70,66,481) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.31 ശതമാനമാണ്. കഴിഞ്ഞ 119 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.19 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 53 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 136-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.
അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 61,27,277 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 100.59 കോടി (1,00,59,04,580) പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 99,59,884 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.ഇന്നലെയാണ് ഇന്ത്യ കൊവിഡ് വാക്സിൻ വിതരണത്തിൽ 100 കോടി നേടം കൈവരിച്ചത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചത്. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡോസുകൾ നൽകിയ ആദ്യ അഞ്ച് സംസ്ഥാനങ്ങൾ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവയാണ്.കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 104.5 കോടിയിലധികം (1,04,58,46,415) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 11.65 കോടിയിലധികം (11,65,54,028) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കൽ ഇനിയും ബാക്കിയുണ്ടെന്ന് സർക്കാർ അറിയിച്ചു.












Click it and Unblock the Notifications