യുദ്ധം : എസ് 400 മിസൈലുകളുടെ രണ്ടാം റെജിമെന്റ് വൈകുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന എസ് 400 മിസൈലുകളുടെ രണ്ടാം റെജിമെന്റിന്റെ വിതരണം വൈകിയേക്കും. നിലവിലെ യുദ്ധ സാഹചര്യത്തെ തുടര്‍ന്നാണ് മിസൈല്‍ വിതരണം വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ട്രെയിനിങ് ഉപകരണങ്ങളും സിമുലേറ്ററുകളും ഇന്ത്യയിലെത്തിയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
'സിമുലേറ്ററുകളും പരിശീലന ഉപകരണങ്ങളും എത്തിയിരിക്കുന്നു. രണ്ടാമത്തെ യൂണിറ്റ് കുറച്ച് മാസങ്ങള്‍ വൈകാന്‍ സാധ്യതയുണ്ട്,' പ്രതിരോധ വൃത്തത്തെ ഉദ്ധരിച്ച് മറ്റൊരു ഉദ്യോഗസ്ഥന്‍ വിവരം സ്ഥിരീകരിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് ആദ്യത്തെ S-400 റെജിമെന്റ് ഇന്ത്യ വാങ്ങിയത്. ഇതു സംബന്ധിക്കുന്ന കരാറില്‍ 2018 ഒക്ടോബറിലാണ് ഇരുരാജ്യങ്ങളും ഒപ്പ് വച്ചത്. 5.43 ബില്യണ്‍ ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇതിനകം ആദ്യത്തെ യൂണിറ്റ് പഞ്ചാബില്‍ വിന്യസിച്ചിട്ടുണ്ടെന്നും അത് പ്രവര്‍ത്തനക്ഷമമാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.

യുഎസിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. റൂപ്പി-റൂബിള്‍ രീതിയിലാണ് പേയ്‌മെന്റ് നടത്തിയത്. പ്രതിരോധ മന്ത്രാലയം വിഷയത്തില്‍ സൂക്ഷ്മമായ വിലയിരുത്തലുകള്‍ നടത്തുന്നുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഷിപ്പിംഗ് വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്ന എസ്-400 ട്രയംഫ് ലോംഗ് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം ചൈനയുടെയും പക്കലുണ്ട്. ചൈനയുടെ ആയുധശേഖരിത്തിലെ ശക്തമായ ഒരു ആയുധമാണിത്.
ദീര്‍ഘദൂര ഉപരിതല മിസൈല്‍ പ്രതിരോധ സംവിധാനം എന്ന നിലക്കാണ് എസ് 400 അറിയപ്പെടുന്നത്. റഷ്യയുടെ നൂതനമായ മിസൈല്‍ സംവിധാനം കൂടിയാണിത്. വിമാനങ്ങള്‍, മിസൈലുകള്‍, യുഎവികള്‍ തുടങ്ങിയ നിരവിധി വസ്തുക്കളെ ഒരേ സമയം ഇതിലൂടെ നിരീക്ഷിക്കാന്‍ സാധിക്കും. നൂറ് കണക്കിന് ചുറ്റളവില്‍ ഇത് നിരീക്ഷണം നടത്തും എന്നതിനൊപ്പം തന്നെ അവയെ നിര്‍വീര്യമാക്കാനും ഉചിതമായ മിസൈലുകള്‍ വികേഷിക്കാനും എസ് 400ലൂടെ സാധിക്കും.
പ്രയാഗ മാര്‍ട്ടിനല്ല; സാരിയില്‍ സൂപ്പര്‍ ലുക്കില്‍ സാനിയ ഇയ്യപ്പന്‍, നടിയുടെ അടിപൊളി ചിത്രങ്ങള്‍
എസ്-400 മിസൈല്‍ സംവിധാനത്തില്‍ നാല് വ്യത്യസ്ത മിസൈല്‍ സംവിധാനങ്ങള്‍ ആണ് ഉള്ളത്. ഈ സംവിധാനം ഉപയോഗിച്ച് ശത്രുവിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയെ വ്യത്യസ്ത ദൂരത്തില്‍ നിന്ന് തന്നെ നേരിടാനായി സാധിക്കും. 400 കിലോമീറ്റര്‍, 250 കിലോമീറ്റര്‍, 120 കിലോമീറ്റര്‍, ഹ്രസ്വദൂരമായ 40 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ദൂരപരിധി.












Click it and Unblock the Notifications