Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മാനങ്ങളോട് ഇത്ര താല്‍പര്യമോ? ഇന്ത്യക്കാര്‍ 2023ല്‍ ഏറ്റവും കൂടുതല്‍ നല്‍കിയ ഗിഫ്റ്റുകള്‍ ഇവ

ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ സമ്മാനമായി നല്‍കിയത് എന്തൊക്കെ ആയിരിക്കും. അക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഫെര്‍നസ് എന്‍ പെറ്റല്‍സ്. ഈ വര്‍ഷം ഗിഫ്റ്റുകളുടെ ഒരു പൂരം തന്നെയായിരുന്നെന്ന് പറയുകയാണ് എഫ്എന്‍പി മാനേജിംഗ് ഡയറക്ടര്‍ വികാസ് ഗുട്ഗുട്ടിയ. എഫ്എന്‍പി ഏറ്റവും കൂടുതല്‍ വിറ്റതില്‍ പൂക്കള്‍ വരും. അതില്‍ മുന്നിലുള്ളത് റോസാപ്പൂക്കളാണ്.

11.5 മില്യണ്‍ റോസാപ്പൂക്കളാണ് എഫ്എന്‍പി വഴി ഓര്‍ഡര്‍ ലഭിച്ചത്. അതായത് ഒരു മിനുട്ടില്‍ 23 റോസുകള്‍ എന്ന നിലയിലാണ് ഗിഫ്റ്റായി റോസാപ്പൂക്കള്‍ അയച്ചിരുന്നതെന്ന് മനസ്സിലാക്കാം. രാജ്യത്താകെ മൊത്തം 15 മില്യണ്‍ പൂക്കളാണ് എഫ്എന്‍പി ഗിഫ്റ്റായി എത്തിച്ച് കൊടുത്തത്. റോസാപ്പൂക്കള്‍ ഈ വര്‍ഷം ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പൂക്കളാണെന്ന് ഗിഫ്റ്റായി നല്‍കിയതില്‍ നിന്ന് മനസ്സിലാക്കാം.

gifts-year-ender-2023

എല്ലാ നിറത്തിലുമുള്ള റോസാപ്പൂക്കള്‍ വിറ്റുപോയിട്ടുണ്ട്. അതിന് ശേഷം പിങ്ക് കാരനേഷന്‍സ്, പര്‍പ്പിള്‍, ബ്ലൂ ഓര്‍ക്കിഡ്, വൈറ്റ് കാര്‍നേഷന്‍സ്, യെല്ലോ ജെര്‍ബെറാസ്, വൈറ്റ് ലില്ലീസ് എന്നീ പുഷ്പങ്ങളാണ് കൂടുതല്‍ ഗിഫ്റ്റായി നല്‍കിയിരിക്കുന്നത്. മുംബൈ, ഡല്‍ഹി, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും പൂക്കള്‍ ഓര്‍ഡര്‍ ചെയ്തത്.

അതേസമയം ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ വന്‍ നഗരങ്ങളില്‍ പോട്ടഡ് പ്ലാന്റ്‌സാണ് ഏറ്റവും കൂടുതല്‍ ഗിഫ്റ്റായി നല്‍കിയിരിക്കുന്നത്. നഗരങ്ങളില്‍ മാറി വരുന്ന ടേസ്റ്റാണ് ഇവിടെ കാണുന്നത്. അതേസമയം പൂക്കള്‍ കഴിഞ്ഞാല്‍ കേക്കുകളാണ് രണ്ടാം സ്ഥാനത്തുള്ളത്. എഫ്എന്‍പിയില്‍ ഏഴ് മില്യണ്‍ കേക്കുകളാണ് ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. ഇത് ഗിഫ്റ്റായി ഇവര്‍ എത്തിക്കുകയും ചെയ്തു.

ഒരു മിനുട്ടില്‍ 11 കേക്കുകള്‍ എന്ന നിലയിലാണ് ഡെലിവെറി ചെയ്യപ്പെട്ടത്. പട്‌ന, റാഞ്ചി, ഭുവനേശ്വര്‍ എന്നീ നഗരങ്ങളാണ് കേക്കുകളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. മൊത്തം ഗിഫ്റ്റുകളില്‍ 40 ശതമാനവും കേക്കുകളും ചോക്ലേറ്റുകളുമാണ്. ഈ വര്‍ഷം ബോധപൂര്‍വമാണ് ചില മാറ്റങ്ങളും ഗിഫ്റ്റിംഗില്‍ വന്നിട്ടുണ്ട്. ഗിഫ്റ്റ് ഹാമ്പറുകള്‍ക്ക് 60 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചാണ് ഈ വര്‍ധന. ഹെല്‍ത്തി സ്‌നാക്ക്‌സുകളും, കോസ്‌മെറ്റിക് ഹാമ്പറുകളുമാണ് കൂടുതലായും ഗിഫ്റ്റായി നല്‍കിയിരിക്കുന്നത്. സസ്റ്റെയിനബിള്‍ ഗിഫ്റ്റിംഗ് ഹാമ്പറില്‍ 15 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. കുഴിച്ചിടാന്‍ സാധിക്കുന്ന രാഖികള്‍, ചെടിച്ചട്ടികള്‍, ഗ്രീറ്റിംഗ് കാര്‍ഡുകള്‍, അതുപോലെ സീഡ് പേപ്പറില്‍ നിന്നുള്ള ബുക്ക് മാര്‍ക്കുകള്‍, ഫാഷന്‍ ഉപകരണങ്ങള്‍, എന്നിവയില്‍ എല്ലാം വര്‍ധനവുണ്ടായിട്ടുണ്ട്.

ഹരിത ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡുണ്ടായിട്ടുണ്ട് എന്ന് എഫ്എന്‍പി പറയുന്നു. സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ കൈവശം വെക്കുന്നവരുടെ നിലവാരം ചെലവഴിക്കുന്നതിലും കാണാമെന്ന് എഫ്എന്‍പി പറയുന്നു. ഐഫോണ്‍ കൈവശമുള്ളവര്‍ ഗിഫ്റ്റുകള്‍ക്കായി 1800 മുതല്‍ 2000 രൂപ വരെ ചെലവാക്കും.

സാംസങ്ങ്, വണ്‍ പ്ലസ് യൂസര്‍മാര്‍ 1500 രൂപയാണ് ചെലവാക്കുന്നത്. റെഡ്മി, ഷവോമി യൂസര്‍മാര്‍ 1000 രൂപയും ചെലവിടും. അതേസമയം വാലന്റൈന്‍സ് ദിനത്തില്‍ ഒരു കസ്റ്റമര്‍ ഒരേ വ്യക്തിക്ക് 150 ഗിഫ്റ്റുകളാണ് ഫെര്‍ണസ് ആന്‍ പെറ്റല്‍സ് വഴി നല്‍കിയത്. കാര്‍വചൗതിന് ഒരു ഭര്‍ത്താവ് ഇരുപത് ഗിഫ്റ്റുകള്‍ ഭാര്യക്കും, ദീപാവലിക്ക് ഒരു വ്യക്തി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും 350 സമ്മാനങ്ങളും നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+