Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് ഇന്നും അരലക്ഷത്തിൽ താഴെ രോഗികൾ..24 മണിക്കൂറിനിടെ 738 മരണം

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 44,111 പേർക്ക് കൂടി കൊവിഡ് സ്ഥിരിച്ചു. ഇതോടെ നിലവിൽ 4,95,533 പേരാണ് ചികിത്സയിൽ കഴിയുന്നത്. മൊത്തം കേസുകളിൽ 1.62 ശതമാനമാണ് സജീവ കേസുകളാണ്.

738 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,95,533 ആയി.രാജ്യത്താകെ ഇതുവരെ 2,96,05,779 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,477 പേരാണ് രോഗമുക്തരായത്.രോഗമുക്തി നിരക്ക് 97.06% ആയി വർധിച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിവാര പോസിറ്റീവ് നിരക്ക് 5 ശതമാനത്തിൽ താഴെയാണ്. നിലവിൽ ഇത് 2.50 ശതമാനമാണ്

 xcoronavirus78-1598673049-j

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം

പ്രതിദിന പോസിറ്റീവ് നിരക്ക് 2.35 ശതമാനമാണ്.പരിശോധന ശേഷി ഗണ്യമായി വർദ്ധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ആകെ 41.64 കോടി പരിശോധനകളാണ് നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.അതേസമയം ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്തത് 34 കോടി വാക്സിൻ ഡോസുകളാണ്. ഇന്നലെ മാത്രം 43,99,298 വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്.

അതിനിടെ കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. കഴിഞ്ഞ ദിവസം 12,095 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്.1,03,764 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,31,394 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+