ചൈനയ്ക്ക് ഇന്ത്യയുടെ വക മുട്ടൻ പണി; സ്‌റ്റീൽ ഉത്പന്നങ്ങൾക്ക് മൂന്ന് വർഷത്തേക്ക് 12 ശതമാനം വരെ ഇറക്കുമതി തീരുവ
ന്യൂഡൽഹി: ചില സ്‌റ്റീൽ ഉത്പന്നങ്ങൾക്ക് മൂന്ന് വർഷത്തേക്ക് 11 മുതൽ 12 ശതമാനം വരെ ഇറക്കുമതി തീരുവ ഏർപ്പെടുത്തി ഇന്ത്യ. ചൈനയിൽ നിന്നുള്ള സ്‌റ്റീൽ ഇറക്കുമതി വർധനവ് നിയന്ത്രിക്കാനാണ് ഈ സുപ്രധാന നീക്കമെന്നാണ് വിവരം. തീരുവയുടെ ഘടന ഇങ്ങനെയാണ്: ആദ്യ വർഷം 12 ശതമാനം, രണ്ടാം വർഷം 11.5 ശതമാനം, മൂന്നാം വർഷം ഇത് 11 ശതമാനമായി കുറയും.
ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്‌റ്റീൽ ഉത്പാദകരായ ഇന്ത്യ, ചൈനയിൽ നിന്നുള്ള വിലകുറഞ്ഞ സ്‌റ്റീൽ ഇറക്കുമതിയുടെ വർധനവ് കാരണം ഏറെ നാളായി പ്രതിസന്ധിയിലായിരുന്നു. തുടർന്ന് പല കോണുകളിൽ നിന്ന് ഈ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സമ്മർദ്ദവും ഉണ്ടായിരുന്നു. കൂടാതെ ഈ സാഹചര്യം ആന്റി-ഡമ്പിംഗ് ആശങ്കകൾക്ക് വഴിയൊരുക്കുകയും ആഭ്യന്തര സ്‌റ്റീൽ നിർമ്മാതാക്കൾക്ക് കനത്ത സമ്മർദ്ദം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ നടപടി ചില വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ബാധകമല്ല. എന്നാൽ ചൈന, വിയറ്റ്നാം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള സ്‌റ്റീലിന് തീരുവ ബാധകമാകും. മാത്രമല്ല സ്‌റ്റെയിൻലെസ് സ്‌റ്റീൽ പോലുള്ള പ്രത്യേകതരം സ്‌റ്റീൽ ഉൽപ്പന്നങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആഭ്യന്തര സ്‌റ്റീൽ വ്യവസായം വിലകുറഞ്ഞ ഇറക്കുമതികളാൽ ദോഷം നേരിടാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 'സമീപകാലത്ത് ഇറക്കുമതിയിൽ പ്രകടമായ വർദ്ധനവ് ഉണ്ടായി, ഇത് ആഭ്യന്തര വ്യവസായത്തിന് ഗുരുതരമായ ദോഷമുണ്ടാക്കുകയും ഭീഷണിയായി മാറുകയും ചെയ്‌തു" എന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് കണ്ടെത്തിയിരുന്നു.
ഇതിനെ തുടർന്നാണ് മൂന്ന് വർഷത്തെ ഈ തീരുവ ശുപാർശ ചെയ്‌തതെന്ന് ഉത്തരവിൽ പറയുന്നു. നേരത്തെ, 2025 ഏപ്രിലിൽ, ഇന്ത്യൻ സർക്കാർ വിദേശ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 200 ദിവസത്തേക്ക് 12 ശതമാനം താൽക്കാലിക തീരുവ ഏർപ്പെടുത്തിയിരുന്നു. ഇത് അതേ വർഷം നവംബറിൽ കാലാവധി അവസാനിക്കുകയും ചെയ്‌തിരുന്നു.
ഇന്ത്യൻ സ്‌റ്റെയിൻലെസ് സ്‌റ്റീൽ ഡെവലപ്‌മെന്റ് അസോസിയേഷൻ എന്ന വ്യവസായ സംഘടന ഈ വിഷയം മുമ്പേ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 2025 ഓഗസ്‌റ്റിൽ, വിലകുറഞ്ഞ സ്‌റ്റീൽ ഇറക്കുമതിക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് അവർ ഒരു ഹർജി ഫയൽ ചെയ്യുകയും ചെയ്‌തിരുന്നു.
ചൈനീസ് സ്‌റ്റീൽ കയറ്റുമതിയെച്ചൊല്ലി ആഗോളതലത്തിൽ നിലനിൽക്കുന്ന വ്യാപാര സംഘർഷങ്ങൾക്കിടയിലാണ് ഇന്ത്യയുടെ ഈ നടപടി എന്നതും ശ്രദ്ധേയമാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്‌റ്റീലിന് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ തീരുമാനമാണ് ഇതിന് ഭാഗികമായി വഴിയൊരുക്കിയത്.
യുഎസ് നടപടികൾ ചൈനീസ് സ്‌റ്റീലിനെ മറ്റ് വിപണികളിലേക്ക് എത്താൻ ഇടയാക്കുകയും, രാജ്യങ്ങൾ വ്യാപാര പ്രതിരോധങ്ങൾ ശക്തിപ്പെടുത്താൻ പ്രേരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ദക്ഷിണ കൊറിയയും വിയറ്റ്നാമും ഈ വർഷം ആദ്യം ചൈനീസ് സ്‌റ്റീൽ ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിയിരുന്നു. ഇന്ത്യയുടെ നീക്കത്തോട് ചൈന അങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന കാണേണ്ടി വരും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications