Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ മുസ്ലിങ്ങളുടെ സ്വര്‍ഗ്ഗമെന്ന് കേന്ദ്ര മന്ത്രി; പ്രസ്താവന ഒഐസിയുടെ വിമര്‍ശനത്തിന് പിന്നാലെ

ദില്ലി: കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ രാജ്യത്തെ മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് നേരെ വലിയ രീതിയിലുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങളായിരുന്നു ഒരു വിഭാഗം ആളുകളില്‍ നിന്ന് ഉയര്‍ന്ന് വന്നത്. ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഈ പ്രചാരണങ്ങള്‍ തുടങ്ങിയത്.

ബിജെപി പാര്‍ലമെന്‍റ് അംഗം ശോഭ കരന്ദലജെ ഉള്‍പ്പടേയുള്ളവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഏറ്റുപിടിച്ച് രംഗത്ത് വന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങളെയെല്ലാം പൂര്‍ണ്ണമായും തള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്ത്യ സ്വര്‍ഗ്ഗം

ഇന്ത്യ സ്വര്‍ഗ്ഗം

മുസ്ലിങ്ങള്‍ക്ക് ഇന്ത്യ സ്വര്‍ഗമാണെന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖവി അഭിപ്രായപ്പെട്ടത്. ഇസ്ലാമിക സമൂഹത്തിന് ഇന്ത്യ സ്വര്‍ഗമാണ്, അവരുടെ അവകാശങ്ങള്‍ രാജ്യത്ത് സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വര്‍ധിച്ച് വരുന്ന ഇസ്ലാമോഫോബിയയില്‍ വിദേശ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

നടപടികള്‍ സ്വീകരിക്കണം

നടപടികള്‍ സ്വീകരിക്കണം

ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു മുസ്ലിം രാഷ്ട്രങ്ങളുടെ സംഘടന കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ നൂന്യപക്ഷങ്ങളെ ആശ്വസിപ്പിക്കുന്ന തരത്തിലുള്ള കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ഉണ്ടാകുന്നത്.

സുഹൃത്തുകളാവാന്‍ സാധിക്കില്ല

സുഹൃത്തുകളാവാന്‍ സാധിക്കില്ല

'മുസ്ലീങ്ങളുടെ സാമൂഹിക, സാമ്പത്തിക, മതപരമായ അവകാശങ്ങള്‍ രാജ്യത്ത് സുരക്ഷിതമാണ്. ഇന്ത്യ അവര്‍ക്ക് സ്വര്‍ഗ്ഗമാണ്'- മുക്താര്‍ അബ്ബാസ് നഖ്വി വാര്‍ത്താ ഏജന്‍സിസായ പിടിഐയോട് പറഞ്ഞു. ഇത്തരത്തിലുള്ളൊരു അന്തരീക്ഷത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ സുഹൃത്തുകളാവാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മോശം രീതിയില്‍

മോശം രീതിയില്‍

കോവിഡ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ അടക്കം മോശം രീതിയില്‍ മുസ്ലിം ജനവിഭാഗത്തെ ചിത്രീകരിക്കുകയാണെന്നായിരുന്നു ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനകളുടെ വിമര്‍ശനം. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒഐസിയുടെ മനുഷ്യാവകാശ വിഭാഗമായ ഐപിഎച്ച്ആര്‍സിയായിരുന്നു ഇന്ത്യയെ അപലപിച്ച് രംഗത്തുവന്നത്.

റംസാനില്‍

റംസാനില്‍

അതേസമയം, റംസാന്‍ കടന്നു വരുന്ന സാഹചര്യത്തില്‍ മുസ്ലിം വിശ്വാസികള്‍ക്കുള്ള മുന്നറിയിപ്പും കേന്ദ്ര മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായി. റംസാന്‍ മാസത്തിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ അടക്കമുള്ള എല്ലാ ചടങ്ങുകളും വീട്ടില്‍ നിന്ന് തന്നെ നടത്തണം. ഇക്കാര്യങ്ങള്‍ എല്ലാ മതനേതാക്കളും തങ്ങളുടെ സമുദായ അംഗങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് എല്ലാവരും പാലിക്കണമെന്നും കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഏപ്രില്‍ 24 ന് റംസാന്‍ ആരംഭിക്കാനിരിക്കെയാണ് മന്ത്രിയുടെ അഭ്യര്‍ത്ഥന.

പ്രാര്‍ത്ഥനകള്‍ വീട്ടില്‍

പ്രാര്‍ത്ഥനകള്‍ വീട്ടില്‍

'വീട്ടില്‍ നിന്ന് തന്നെ പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കണമെന്ന് എല്ലാ മതനേതാക്കളും സാമൂഹിക സംഘടനകളും മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇഫ്താറിനും മറ്റ് പ്രാര്‍ത്ഥനകള്‍ക്കുമൊക്കെ ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. സാമൂഹ്യ അകലവും മറ്റ് നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ എല്ലാവരും തയ്യാറാവണം'- മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+