Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ, ലോകത്തിൽ ഒന്നാമത്'; നിർമല സീതാരാമൻ

ന്യൂഡൽഹി: രാജ്യം അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ രണ്ടാം പാദ വളർച്ച ലോകത്തിലെ ഏറ്റവും ഉയർന്നതാണെന്നും കേന്ദ്ര ധനമന്ത്രി വ്യാഴാഴ്‌ച രാജ്യസഭയിൽ പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു നിർമല സീതാരാമൻ.

"ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുന്നതിനാൽ ഇന്ത്യയുടെ രണ്ടാം പാദ വളർച്ച ലോകത്തിലെ ഏറ്റവും ഉയർന്നതാണ്. മൂന്നാമത്തെയും നാലാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകളും (ജപ്പാനും ജർമ്മനിയും) വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളും വളർച്ചയിൽ കുറവ് രേഖപ്പെടുത്തി. അതിനാൽ തന്നെ ഇന്ത്യയുടെ വളർച്ച 7 ശതമാനത്തിലധികമായി എന്നത് പ്രധാനമാണ്" നിർമല സീതാരാമൻ പറഞ്ഞു.

sitharaman

2023-24 സാമ്പത്തിക വർഷത്തിന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.6 ശതമാനം വളർച്ച നേടി. ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8 ശതമാനമാണ്. ഇന്ത്യയിലെ ചരക്ക് കയറ്റുമതി വർധിച്ചതായും ധനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന കോൺഗ്രസിന്റെ ആരോപണം അവർ നിഷേധിക്കുകയും ചെയ്‌തു.

കേന്ദ്രത്തിന്റെ വിവിധ നയങ്ങൾ കാരണം എല്ലാ മേഖലകളിലും വളർച്ച കൈവരിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർമ്മാണ മേഖലയുടെ സ്വാധീനവും ധനമന്ത്രി എടുത്ത് പറഞ്ഞു. ഈ വിഭാഗത്തിൽ ലോകത്തിലെ എല്ലാ പ്രധാന സമ്പദ് വ്യസ്ഥകളും ഇടിവ് നേരിട്ട സാഹചര്യത്തിലും രാജ്യം മുന്നോട്ട് നീങ്ങുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+