ബ്രിട്ടന് തിരിച്ചടി നല്‍കി ഇന്ത്യ, എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധം
ദില്ലി: ബ്രിട്ടന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. ബ്രിട്ടനില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ ഇന്ത്യയില്‍ വാക്‌സിന്‍ എടുത്തവരും ബ്രിട്ടനില്‍ വാക്‌സിന്‍ എടുക്കാത്തവരായി കാണുമെന്നും, പത്ത് ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വരുമെന്നുമായിരുന്നു നിയന്ത്രണങ്ങളില്‍ പഞ്ഞിരുന്നത്. ഇത് രൂക്ഷ പ്രതികരണമാണ് ഇന്ത്യയില്‍ നിന്നുണ്ടാക്കിയത്. മറ്റ് രാജ്യങ്ങളുടെ വാക്‌സിനെ അംഗീകരിക്കുകയും ഇന്ത്യയുടെ വാക്‌സിനെ അംഗീകരിക്കാതിരിക്കുന്നത് വിവേചനപരമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് തിരിച്ചടിയുണ്ടാവുമെന്നും സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി വന്നിരിക്കുന്നത്.

വാക്‌സിന്‍ എടുത്താലും ഇല്ലെങ്കിലും ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഒപ്പം പത്ത് ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണമെന്ന് കേന്ദ്രത്തിന്റെ പുതിയ മാനദണ്ഡത്തില്‍ പറയുന്നു. ഒക്ടോബര്‍ നാല് മുതലാണ് പുതിയ കൊവിഡ് യാത്ര മാനദണ്ഡങ്ങള്‍ നിലവില്‍ വരിക. ബ്രിട്ടനില്‍ നിന്ന് വരുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കുമാണ് ഈ നിയമം ബാധകമാവുക. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ളതായിരിക്കണം ആര്‍ടിപിസി ടെസ്റ്റ്. ഇന്ത്യയിലെ വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും. പിന്നീട് എട്ടാം ദിവസവും വീണ്ടുമൊരു ടെസ്റ്റ് നടത്തണം. ഇതെല്ലാം നെഗറ്റീവാകണം.
ഇതിന് പുറമേ വീടുകളിലോ പോകേണ്ട സ്ഥലത്തോ പത്ത് ദിവസം ക്വാറന്റീനില്‍ കഴിയണം. ആഭ്യന്തര മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേര്‍ന്നാണ് ഈ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുക. ബ്രിട്ടനില്‍ അംഗീകൃതമായ വാക്‌സിനേഷന്‍ നല്‍കുന്ന രാജ്യങ്ങളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ എടുത്തവരാണെങ്കിലും അവരെ വാക്‌സിന്‍ സ്വീകരിച്ചവരായി കാണാനാവില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചത്. കൊവിഷീല്‍ഡ് ബ്രിട്ടനില്‍ അംഗീകരിച്ച വാക്‌സിനാണ്. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇത് അംഗീകരിക്കാത്തത് വിവേചനപരമാണെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. ശശി തരൂര്‍ ബ്രിട്ടനില്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ നിന്ന് വരെ വിട്ടുനിന്നിരുന്നു.
അതേസമയം തിരിച്ചടി കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി ബ്രിട്ടന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നടപടികള്‍ ഏറ്റവും സൗകര്യപ്രദവും എളുപ്പവുമാക്കാനാണ് ശ്രമിക്കുന്നതെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പറഞ്ഞു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കാന്‍ പൊതുജനാരോഗ്യ കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹൈക്കമ്മീഷന്‍ പറഞ്ഞു. ബ്രിട്ടന്‍ ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ മാറ്റാനാണ് ശ്രമിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ക്കുള്ള യാത്രാ നയങ്ങളില്‍ ഇളവുകള്‍ അടുത്ത ഘട്ടത്തില്‍ ഉണ്ടാവുമെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. ഇന്ത്യ തിരിച്ചടിച്ചതോടെ ഇരുരാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഇതോടെ പ്രതിസന്ധികള്‍ വര്‍ധിച്ചിരിക്കുകയാണ്.
്ബ്രിട്ടനിലേക്ക് ടൂറിസത്തിനും വിദ്യാഭ്യാസത്തിനുമായി ഒരുപാട് ഇന്ത്യക്കാര്‍ വരുന്നുണ്ട്. ഇക്കാര്യം ബ്രിട്ടന്‍ പരിഗണിക്കുന്നുണ്ടെന്നും ഹൈക്കമ്മീഷന്‍ പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ വരെ 62500 സ്റ്റുഡന്റ് വിസകളാണ് ബ്രിട്ടന്‍ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വര്‍ധനവാണിത്. യാത്രകള്‍ ഏറ്റവും എളുപ്പത്തിലാക്കുക, അതിന്റെ സങ്കീര്‍ണതകള്‍ ഒഴിവാക്കുക എന്നതാണ് ബ്രിട്ടന്റെ നയം. എല്ലാ വിഭാഗത്തിലുമുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്കുമുള്ള വിസാ നടപടികള്‍ ഇനിയും തുടരും, അവര്‍ക്ക് ബ്രിട്ടനിലേക്ക് യാത്ര ചെയ്യാന്‍ വാക്‌സിന്‍ എടുക്കേണ്ട ആവശ്യമില്ലെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.
ഇതിനിടെ ഇന്ത്യയുടെ കൊവിഷീല്‍ഡിനെയും ചൈനയുടെ സിനോവാക്കിനെയും ഓസ്‌ട്രേലിയന്‍ ഔദ്യോഗികമായി അംഗീകരിച്ചു. കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. നേരത്തെ ഫൈസര്‍, മോഡേണ, ആസ്ട്രാസെനക്ക തുടങ്ങിയ വാക്‌സിനുകളും ഓസ്‌ട്രേലിയന്‍ അംഗീകരിച്ചിരുന്നു. സ്ഥിരം താമസക്കാര്‍ക്കും പൗരന്‍മാര്‍ക്കുമായി അന്താരാഷ്ട്ര അതിര്‍ത്തി തുറക്കാനും ഓസ്‌ട്രേലിയ തീരുമാനിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി തുറക്കാനാണ് ഓസ്‌ട്രേലിയ പ്ലാന്‍ ചെയ്യുന്നത്. പൗരന്മാര്‍ക്ക് ഇനി ഓസ്‌ട്രേലിയക്ക് പുറത്തേക്കും യാത്ര ചെയ്യാം. വാക്‌സിന്‍ എടുക്കാന്‍ പറ്റാത്ത വിഭാഗവും 12 വയസ്സിന് താഴെയുള്ളവരെയും വാക്‌സിനേറ്റഡായി കണക്കാക്കും.












Click it and Unblock the Notifications