കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

75ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യ; ത്രിവര്‍ണ പതാകയുടെ ചരിത്രം അറിയാം, നിറങ്ങള്‍ പ്രതിനിധീകരിക്കുന്നത്

Google Oneindia Malayalam News

ദില്ലി : 2022 ആഗസ്റ്റ് 15 - ന് ഇന്ത്യ അതിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്, ഇനി ദിവസങ്ങള്‍ മാത്രമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്. ആ ദിനത്തിന് മുന്നോടിയായി, നമുക്ക് ചില കാര്യങ്ങള്‍ പരിശോധിക്കാം, നമ്മുടെ ദേശീയ പതാകയുടെ പിന്നിലെ ആഴത്തിലുള്ള അര്‍ത്ഥം മനസ്സിലാക്കാം, എന്തുകൊണ്ടാണ് ദേശീയ പതാകയെ ത്രിവര്‍ണപതാക എന്ന് വിളിക്കുന്നത്. ചരിത്രവും വസ്തുതകളും എന്തൊക്കെയാണെന്ന് പരിശോധിക്കാം .

 റോബിനെ കല്യാണം കഴിക്കുമോ? ആരാധകര്‍ക്ക് കാത്തിരിപ്പ് അവസാനിപ്പിക്കാം; ദില്‍ഷയുടെ ഉത്തരം ഇതാ റോബിനെ കല്യാണം കഴിക്കുമോ? ആരാധകര്‍ക്ക് കാത്തിരിപ്പ് അവസാനിപ്പിക്കാം; ദില്‍ഷയുടെ ഉത്തരം ഇതാ

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ഇരുപത് ദിവസം മുമ്പ്, 1947 ജൂലൈ 22 ന് നടന്ന ഭരണഘടനാ അസംബ്ലിയുടെ യോഗത്തിലാണ് പതാക അതിന്റെ ഇന്നത്തെ രൂപത്തില്‍ സ്വീകരിച്ചത്. 1947 ഓഗസ്റ്റ് 15 ന് ഇത് രാജ്യത്തിന്റെ ഔദ്യോഗിക പതാകയായി. എന്തുകൊണ്ടാണ് ഇന്ത്യയുടെ പതാകയ്ക്ക് മൂന്ന് നിറങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ?

india

മൂന്ന് നിറങ്ങള്‍ - കാവി, വെള്ള, പച്ച എന്നിവയ്ക്ക് യഥാര്‍ത്ഥത്തില്‍ സാമുദായിക അര്‍ത്ഥം വഹിക്കുന്നില്ല. മൂന്ന് നിറങ്ങള്‍, തുല്യ അനുപാതത്തിലാണ് വ്യാപിച്ചു കിടക്കുന്നത്. ഇന്ത്യയുടെ ഫ്‌ലാഗ് കോഡ് അനുസരിച്ച്, പതാകയ്ക്ക് വീതി: ഉയരം എന്നിയുടെ വീക്ഷണാനുപാതം 3:2 ആണ്. പതാകയുടെ വെളുത്ത നിറമുള്ള ഭാഗത്ത് നിലനിറത്തിലുള്ള അശോക ചക്രമുണ്ട്. ഇത് ധര്‍മ്മ ചക്രത്തെ പ്രതിനിധീകരിക്കുന്നു.

'കൂടെ പോയിട്ട് ചാന്‍സ് കിട്ടാതെ വരുമ്പോള്‍ എന്നെ പീഡിപ്പിച്ചു, അതിനോട് ഞാന്‍ എതിരാണ്'; മിടുവില്‍ ജാനകി'കൂടെ പോയിട്ട് ചാന്‍സ് കിട്ടാതെ വരുമ്പോള്‍ എന്നെ പീഡിപ്പിച്ചു, അതിനോട് ഞാന്‍ എതിരാണ്'; മിടുവില്‍ ജാനകി

പതാകയുടെ കാവി നിറം രാജ്യത്തിന്റെ ശക്തിയെയും ധൈര്യത്തെയും സൂചിപ്പിക്കുന്നു, വെള്ള നിറം സമാധാനത്തെയും സത്യത്തെയും പ്രതിനിധീകരിക്കുന്നു. പച്ച നിറം ഭൂമിയുടെ ഫലഭൂയിഷ്ഠത, വളര്‍ച്ച, ഐശ്വര്യം എന്നിവയെ സൂചിപ്പിക്കുന്നു. 1921ല്‍ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആദ്യമായി ഒരു പതാക നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയുടെ രൂപകല്പന പ്രധാനമായും പിംഗളി വെങ്കയ്യുടേതാണ്.

ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല

മുന്‍പുണ്ടായിരുന്ന പതാകയിലെ നിറങ്ങള്‍ക്ക് വിവിധ മതവിഭാഗങ്ങളുമായി ബന്ധം കല്പിച്ചിരുന്നതിനാല്‍, പിന്നീട് ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍, ഇന്ത്യയുടെ പുതിയ പതാകയ്ക്ക് മതവിഭാഗങ്ങളുമായി ബന്ധം ഇല്ല എന്നും പതാകയിലെ വിവിധ പ്രതിരൂപങ്ങളെ നിര്‍വചിക്കുകയും ചെയ്തു.

രാജ്യത്തിന്റെ പുരോഗതിയെ പ്രതിനിധീകരിക്കുന്നതിന് ഒരു കറങ്ങുന്ന ചക്രത്തിനൊപ്പം സമുദായങ്ങള്‍ തമ്മിലുള്ള സമാധാനത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കാന്‍ ഒരു വെളുത്ത കളര്‍ ചേര്‍ക്കാന്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. ചുവപ്പ് നിറത്തിന് പകരം കുങ്കുമം നിറയ്ക്കുന്നതിന് മുമ്പ് നിരവധി പരിഷ്‌ക്കരണങ്ങളിലൂടെയും മാറ്റങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്.

English summary
India on 75th Independence Day; The history of the tricolor is known and what the colors represent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X