24 മണിക്കൂറില്‍ 3.86 ലക്ഷം കേസുകള്‍, കൊവിഡില്‍ വിറച്ച് ഇന്ത്യ, 3498 കൊവിഡ് മരണങ്ങളും
ദില്ലി: കൊവിഡ് കേസുകളുടെ വര്‍ധനവില്‍ വിറച്ച് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.86 ലക്ഷം കേസുകളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. 3,86452 കേസുകളാണ് രേഖപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. 3498 മരണങ്ങളും 24 മണിക്കൂറിനിടെ റെക്കോര്‍ഡ് ചെയ്തു. മഹാരാഷ്ട്രയില്‍ 66159 കേസുകളും കേരളത്തില്‍ 38607 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ രണ്ട് സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കൊവിഡ് കേസുകളുള്ളത്. ഉത്തര്‍പ്രദേശില്‍ 35104 കേസും കര്‍ണാടകത്തില്‍ 35024 കേസുകളും ദില്ലിയില്‍ 24235 കേസുകളുമാണ് ഉള്ളത്.

തെലങ്കാനയില്‍ 7646 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 53 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 1441 കേസുകളാണ് ഉള്ളത്. തെലങ്കാനയില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളതും ജിഎച്ച്എംസിയിലാണ് ഉള്ളത്. മെഡ്ച്ചല്‍ മല്‍ക്കജ്ഗിരിയാണ് രണ്ടാം സ്ഥാനത്ത്. 631 കേസുകളാണ് ഇവിടെ ഉള്ളത്. രംഗറെഡ്ഡിയില്‍ 484 കേസുകളും ഉണ്ട്. 4,35606 കേസുകളാണ് തെലങ്കാനയില്‍ ഇതുവരെ രേഖപ്പെടുത്തിയത്.
അതേസമയം മഹാരാഷ്ട്രയില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അടുത്ത മൂന്ന് ദിവസത്തേക്ക് ഉണ്ടാവില്ലെന്ന് ബിഎംസി അറിയിച്ചിട്ടുണ്ട്. കടുത്ത വാക്‌സിന്‍ ക്ഷാമമാണ് സംസ്ഥാന നേരിടുന്നത്. സ്റ്റോക് തീര്‍ന്നത് കൊണ്ടാണ് നിര്‍ത്തിവെച്ചതെന്നാണ് വ്യക്തമാകുന്നത്. രാജ്യത്ത് കൊവിഡ് പ്രതിസന്ധി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മന്ത്രസഭാ യോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര മന്ത്രിമാരുമായി കൊവിഡ് സാഹചര്യങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്യും. വിര്‍ച്വലായിട്ടാണ് ഈ യോഗം നടക്കുക.
Recommended Video
മധ്യപ്രദേശില്‍ കുംഭമേള കഴിഞ്ഞ് തിരിച്ചെത്തിയ 61 പേരില്‍ 60 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഗ്യാരാസ്പൂരിലാണ് പ്രശ്‌നം കടുത്തിരിക്കുന്നത്. വിദിഷ ജില്ലയിലാണ് ഈ പ്രദേശം. ഇവിടെ കുംഭമേളയില്‍ പങ്കെടുത്ത 83 തീര്‍ത്ഥാടകരില്‍ 22 പേരെ കാണാതിയിരിക്കുകയാണ്. ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക അതീവ ദുഷ്‌കരമായിരിക്കും. വലിയ വ്യാപനത്തിനുള്ള സൂചനയാണ് ഇത് നല്‍കുന്നത്. അതേസമയം ബാക്കിയുള്ള 61 പേരില്‍ 60 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications