Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ മധ്യസ്ഥത വഹിക്കാമെന്ന് യുഎന്‍ സെക്രട്ടറി; വാഗ്ദാനം നിരസിച്ച് ഇന്ത്യ

ദില്ലി: കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്താനുമായുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചു. പാകിസ്താന്‍ അനധികൃതമായി കൈവശപ്പെടുത്തി വെച്ച പ്രദേശങ്ങള്‍ സംബന്ധിച്ച വിഷയത്തെ കുറിച്ചാണ് ചര്‍ച്ച നടത്തി പരിഹരിക്കേണ്ടതെന്നും ഇന്ത്യ അറിയിച്ചു. ഇസ്ലാമാബാദില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഗുട്ടെറസ് മധ്യസ്ഥത വാഗ്ദാനം ചെയ്തത്.

പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക ബന്ധമടക്കമുള്ള കാര്യങ്ങളില്‍ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചയാണ് ഗുട്ടെറസിന്റെ നാല് ദിവസത്തെ പാകിസ്ഥാന്‍ സന്ദര്‍ശനം ആരംഭിച്ചത്.

kashmir

ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. അതിനാല്‍ പാകിസ്താന്‍ അനധികൃതമായി പിടിച്ചെടുത്ത പ്രദേശങ്ങള്‍ സംബന്ധിച്ച വിഷയമാണ് പരിഹരിക്കേണ്ടത്. ഇതുസംബന്ധിച്ച് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ച വഴി പരിഹരിക്കപ്പെടും. അല്ലാതെ മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാന്‍ സുസ്ഥിര നടപടി കൈക്കൊള്ളണമെന്ന് പാകിസ്താനോട് ഗുട്ടെറസ് ഊന്നിപ്പറയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ജമ്മുകശ്മീരിലേതടക്കമുള്ള ഇന്ത്യയിലെ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശത്തിന് ഭീഷണിയാണ് പാകിസ്താനില്‍ നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചത്.

ഇതിന്റെ ഭാഗമായി ഇസ്ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കി പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തി. യുഎന്‍ പൊതുസഭയിലും സുരക്ഷാ സമിതിയിലും സഖ്യകക്ഷിയായ ചൈനയുടെ പിന്തുണയോടെ വിഷയം ഉന്നയിക്കാനും പാകിസ്താന്‍ പലതവണ ശ്രമിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+