Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് മാസത്തിനിടെ കൊവിഡ് കേസുകളില്‍ ഇന്ത്യക്ക് ആ നേട്ടം, രണ്ടാം തരംഗം അവസാനിച്ചോ?

ദില്ലി: കൊവിഡ് കേസുകള്‍ മുന്നോട്ട് കുതിക്കുന്നത് കണ്ട് വിറച്ച് നിന്നിരുന്ന സമയം ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനിടെയുള്ള വലിയൊരു നേട്ടം ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുകയാണ്. ഈ കാലയളവിനിടയില്‍ ആദ്യമായി ഇന്ത്യയിലെ ആക്ടീവ് കേസുകള്‍ മൂന്ന് ലക്ഷത്തിന് താഴേക്ക് വന്നിരിക്കുകയാണ്. ഇന്ത്യയില്‍ രണ്ടാം തരംഗത്തിന്റെ തീക്ഷ്ണത അവസാനിക്കുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഞായറാഴ്ച്ച ഇന്ത്യ 2.99620 കേസുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 191 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ഞായറാഴ്ച്ച ഇന്ത്യയില്‍ 26041 കേസുകളാണ് രേഖപ്പെടുത്തിയത്.

1

തുടര്‍ച്ചയായ നാലാം ആഴ്ചയാണ് ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നത്. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടിയതോടെയായിരുന്നു രാജ്യത്താകെ കേസുകള്‍ വര്‍ധിച്ചത്. മെയ് മാസത്തില്‍ രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ 37.45 ലക്ഷമായിരുന്നു ഇന്ത്യയിലെ ആക്ടീവ് കേസുകള്‍. കേരളത്തില്‍ ഉയര്‍ന്ന കേസുകള്‍ വന്നപ്പോള്‍ മെയ് മാസം അവസാനം മുതല്‍ കേസുകള്‍ കുറഞ്ഞ് വരുന്നത് പ്രകടമായിരുന്നു. നിലവില്‍ രാജ്യത്തെ മൊത്തം കേസുകളുടെ 55 ശതമാനവും കേരളത്തില്‍ നിന്നാണ്. 1.63 ആക്ടീവ് കേസുകളാണ് ഞായറാഴ്ച്ചത്തെ കണക്ക് പ്രകാരം കേരളത്തിലുള്ളത്. ഫെബ്രുവരിയിലെ കേസുകള്‍ക്ക് സമാനമാണ് ഇപ്പോഴത്തേതും.

നിലവില്‍ 20 സംസ്ഥാനങ്ങളില്‍ നൂറ് കേസുകളില്‍ അധികം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പത്ത് സംസ്ഥാനങ്ങളില്‍ നൂറില്‍ താഴെ കേസുകളാണ് ഉള്ളത്. ഫെബ്രുവരില്‍ രാജ്യത്തെ കേസുകളില്‍ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലുമായിരുന്നു. മൊത്തം രോഗികളുടെ 0.89 ശതമാനമാണ് ആക്ടീവ് കേസുകള്‍. രോഗമുക്തി നിരക്ക 97.78 ശതമാനമാണ്. 24 മണിക്കൂറിനിടെ 3856 ആക്ടീവ് കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച്ച 18 സംസ്ഥാനങ്ങളില്‍ ഒരിടത്ത് പോലും മരണം രേഖപ്പെടുത്തിയില്ല. ഇത് ഒരാഴ്ച്ചയായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന റെക്കോര്‍ഡാണ്. എന്നാല്‍ ഇപ്പോഴും ഇരുന്നൂറിന് മുകളില്‍ ഇന്ത്യയില്‍ നിത്യേന മരണം രേഖപ്പെടുത്തുന്നുണ്ട്.

രാജ്യത്തെ നിത്യേനയുള്ള മൊത്തം മരണനിരക്കില്‍ 60 ശതമാനവും കേരളത്തില്‍ നിന്നാണ്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത 276 മരണങ്ങളില്‍ 165 എണ്ണം കേരളത്തിലാണ്. 36 എണ്ണം മഹാരാഷ്ട്രയിലും. ഇതുവരെ 4,47194 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ മരണനിരക്ക് ഒന്നര ലക്ഷത്തോട് അടുക്കുന്നു. കര്‍ണാടകത്തില്‍ 37726 മമരണങ്ങളാണ് രേഖപ്പെടുത്തിയത്. 35490 പേര്‍ തമിഴ്‌നാട്ടിലും, 25085 പേര്‍ ദില്ലിയിലും 24603 പേര്‍ കേരളത്തിലും 22890 പേര്‍ ഉത്തര്‍പ്രദേശിലും 18736 പേര്‍ ബംഗാളിലും കൊവിഡ് ബാധിച്ച് മരിച്ചു. അനുബന്ധ അസുഖങ്ങള്‍ കാരണമാണ് 70 ശതമാനം മരണങ്ങളും സംഭവിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.

അതേസമയം നിലവില്‍ രാജ്യത്താകെ കേസുകള്‍ കുറഞ്ഞ് വരുന്ന ട്രെന്‍ഡ് കാണാനുണ്ട്. മഹാരാഷ്ട്രയില്‍ അടക്കം വ്യാപാര സ്ഥാപനങ്ങളും തിയേറ്ററുകളുമൊക്കെ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടാം തരംഗം അവസാനിച്ചെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം നടക്കുന്നത്. മഹാരാഷ്ട്രയില്‍ കേസുകള്‍ വലിയ തോതിലാണ് കുറഞ്ഞത്. അതാണ് ക്ഷേത്രങ്ങള്‍ അടക്കം തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് കാരണം. സെപ്റ്റംബറില്‍ 93515 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിത്യേന 3612 കേസുകള്‍ എന്നതാണ് ശരാശരി. ഓഗസ്റ്റ് മാസത്തില്‍ ഇത് 5125 കേസുകള്‍ എന്ന ശരാശരിയിലായിരുന്നു. അവിടെ നിന്നാണ് ഇത്ര താഴെയെത്തിയത്.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    UK approved covishield vaccine | Oneindia Malayalam

    ദില്ലിയില്‍ ഞായറാഴ്ച്ച 29 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോസിറ്റിവിറ്റി നിരക്ക് 0.05 ശതമാനമാണ്. മൂന്നാം തരംഗ ഭീഷണി രാജ്യം ഇപ്പോഴും നേരിടുന്നുണ്ട്. എന്നാല്‍ രണ്ടാം തരംഗ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും, പക്ഷേ കേസുകള്‍ കുറഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 84.50 കോടി വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. 21 ലക്ഷം ഡോസുകള്‍ കൂടി ഉടനെ എത്തുമെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. 4.74 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ കൈവശം ബാക്കിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+