രാജ്യത്ത് ഇന്നലെ വിതരണം ചെയ്തത് 64 ലക്ഷം ഡോസ് വാക്സിൻ; ദേശീയ രോഗമുക്തി നിരക്ക് 98.19 ശതമാനം
ദില്ലി; ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം 102.94 കോടി (1,02,94,01,119) പിന്നിട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 64,75,733 ഡോസുൾപ്പെടെയാണിത്. 1,02,28,502 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താ കുറിപ്പിൽ പറഞ്ഞു.

കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75 ശതമാനം കേന്ദ്ര ഗവണ്മെന്റ് സംഭരിക്കുകയാണ്. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകുകയാണ്. ഇത്തരത്തിൽ കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 107.22 കോടിയിലധികം (1,07,22,96,865) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറി.ഉപയോഗിക്കാത്ത 12.37 കോടിയിലധികം (12,37,18,504) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കൽ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ അറിയിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,951 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,35,83,318 ആയി.ദേശീയ രോഗമുക്തി നിരക്ക് 98.19% ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
തുടർച്ചയായ 121-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 12,428 പേർക്കാണ്.
രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷത്തിൽ താഴെയായി. നിലവിൽ 1,63,816 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 241 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.48 ശതമാനമാണ്.
'വാ തുറക്കേണ്ടി വരുമ്പോൾ ഫെമിനിസ്റ്റുകൾ ബീഡി കത്തിക്കലാ പതിവ്';റിമ ചിത്രത്തിന് താഴെ 'ആങ്ങളമാരുടെ കരുതൽ'
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,31,826 പരിശോധനകൾ നടത്തി. ആകെ 60.19 കോടിയിലേറെ (60,19,01,543) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.24 ശതമാനമാണ്. കഴിഞ്ഞ 32 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.10 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 22 ദിവസമായി 2 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 57-ാം ദിവസവും ഇത് 3 ശതമാനത്തിൽ താഴെയാണെന്നും സർക്കാർ വാർത്താ കുറിപ്പിൽ അറിയിച്ചു.












Click it and Unblock the Notifications