പ്രിയാസ് മാസ്ക് മലയാളം അടക്കം 3 ഭാഷകളില്‍, കൊവിഡിനെതിരെ വനിതാ സൂപ്പര്‍ ഹീറോയുടെ പോരാട്ടം!!
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോയുടെ കഥ പറയുന്ന പ്രിയാസ് മാസ്ക് എന്ന കോമിക് ബുക്കിന്റെ ഓണ്‍ലൈന്‍ പതിപ്പുകള്‍ പുറത്തിറക്കി. ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ജനറലാണ് ഇത് പുറത്തിറക്കിയത്. കന്നട, തമിഴ്, മലയാളം പതിപ്പുകളാണ് ഓണ്‍ലൈനില്‍ ലഭ്യമാകുക. ലോകത്താകമാനമുള്ള സ്ത്രീകളുടെ കരുത്തിനെയും മാറ്റത്തെയും സൂചിപ്പിക്കുന്നതാണ് ഈ സൂപ്പര്‍ ഹീറോ കഥാപാത്രം. കൊവിഡിനെ കുറിച്ചുള്ള ഭയവും വ്യാജ വാര്‍ത്തകളെയും നീക്കുന്നതാണ് സൂപ്പര്‍ ഹീറോയുടെ ദൗത്യം.

യുഎസ് ആസ്ഥാനമായ മീഡിയ ഹൗസ് സ്ഥാപകനും ഡോക്യുമെന്ററി സംവിധായകനുമായ രാം ദേവിനേനിയാണ് പ്രിയാസ് മാസ്കിന്റെ സംവിധായകന്. സുഭാഷ് പ്രകാശാണ് തിരക്കഥ എഴുതിയത്. ഓഗ്മെന്റ് റിയാലിറ്റി കോമിക് ബുക്ക് ആയിട്ടാണ് ഇത് റിലീസ് ചെയ്തിരുന്നത്. അമേരിക്കയിലെയും ഇന്ത്യയിലെയും മികച്ചവര്‍ ആരോഗ്യമേഖലയില്‍ ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാനായി ഒന്നിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കോമിക് ബുക്കെന്ന് ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ വക്താവ് കോറി ബിക്കല്‍ പറഞ്ഞു.
രാം ദേവിനേനിയുടെ സൂപ്പര്‍ ഹീറോ പുസ്തകം ഇപ്പോള്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി തമിഴ്, കന്നട, മലയാളം ഭാഷകളില്‍ ലഭ്യമാണ്. കൊവിഡ് വ്യാപനം തടയാനുള്ള പ്രിയയുടെ മിഷനെ കുറിച്ചാണ് പ്രിയാസ് മാസ്ക് പറയുന്നത്. കുട്ടികള്‍ നേരിടുന്ന ഏകാന്തതയും ഭയവും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. മൂന്ന് ഭാഷകളിലും ഈ സൂപ്പര്‍ ഹീറോ പുസ്തകം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. https://www.priyashakti.com/priyas-mask എന്ന വെബ്സൈറ്റില്‍ ബുക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications