തൊഴിലില്ലായ്മ നിരക്ക് 8.30 ശതമാനത്തില്‍, 16 മാസത്തെ ഏറ്റവും മോശം അവസ്ഥയിലെന്ന് സിഎംഐഇ ഡാറ്റ
ദില്ലി: ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും മോശം അവസ്ഥയില്‍. 16 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ ഉള്ളത്. ഡിസംബര്‍ 8.30 ശതമാനമായിട്ടാണ് തൊഴിലില്ലായ്മ വര്‍ധിച്ചത്. നവംബറില്‍ ഇത് എട്ട് ശതമാനമായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയാണ് തൊഴിലില്ലായ്മ നിരക്കുകള്‍ പുറത്തുവിട്ടത്.
നഗര മേഖലകളിലെ തൊഴിലില്ലായ്മ നിരക്കുകള്‍ വര്‍ധിച്ചത് ഇന്ത്യക്ക് ഒട്ടും ആശ്വാസ്യകരമല്ല. ഡിസംബര്‍ 10.09 ശതമാനമായിട്ടാണ് നഗര മേഖലകളിലെ തൊഴിലില്ലായ്മ വര്‍ധിച്ചത്. അതേസമയം നവംബറില്‍ ഇത് 8.96 ശതമാനമായിരുന്നു. ഓരോ മാസവും കഴിയുമ്പോള്‍ ഇത് വര്ധിച്ചുവരുന്നുതാണ് കാണാന്‍ കഴിയുന്നത്.

ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയില്‍ പക്ഷേ കുറവുണ്ടായിട്ടുണ്ട്. 7.44 ശതമാനമായിട്ടാണ് കുറഞ്ഞത്. നേരത്തെ ഇത് 7.55 ശതമനാനമായിരുന്നുവെന്ന് സിഎംഐഇ ഡാറ്റ പറയുന്നു. കാണുന്നത്ര മോശമല്ല, ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എന്ന് സിഎംഐഇ മാനേജിങ് ഡയറക്ടര്‍ മഹേഷ് വ്യാസ് പറഞ്ഞു.
ഇത് ആരോഗ്യകരമായ തൊഴിലാളി പ്രാതിനിധ്യം വര്‍ധിച്ചതിന്റെ സൂചനയാണ്. ഡിസംബറില്‍ പ്രാതിനിധ്യ നിരക്ക് 40.48 ശതമാനമായിട്ടാണ് വര്‍ധിച്ചത്. ഇത് 12 മാസത്തിനിടെ ഉയര്‍ന്ന നിരക്കാണ്. തൊഴില്‍ നിരക്ക് ഡിസംബറില്‍ 37.1 ശതമാനമാണ് വര്‍ധിച്ചത്. 2022 ജനുവരി വെച്ച് നോക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും മഹേഷ് വ്യാസ് പറഞ്ഞു.
ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!
2024 പൊതു തിരഞ്ഞെടുപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഏറ്റവും വലിയ വെല്ലുവിളി വിലക്കയറ്റത്തെ നിയന്ത്രിക്കലാണ്. അതോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുമുണ്ട്. ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍ മേഖലയിലുണ്ട്. ഇവരില്‍ പലരും തൊഴിലില്ലാത്തവരായി മാറിയിട്ടുണ്ട്.
ഇവരുടെ സ്വപ്നങ്ങള്‍ സാധ്യമാക്കുന്ന സര്‍ക്കാരിനാണ് എപ്പോഴും തിരഞ്ഞെടുപ്പില്‍ സാധ്യതയുണ്ടാവുക. കോണ്‍ഗ്രസ് അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത് തന്നെ ഈ പ്രശനം മുന്നില്‍ കണ്ടാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, എന്നീ വിഷയങ്ങളില്‍ പൊതുജനങ്ങളുടെ നിലപാട് അറിയാനാണ് കോണ്‍ഗ്രസ് ശ്രമം.
ഇന്ത്യ ജിഡിപി വളര്‍ച്ച എന്ന ഏക ലക്ഷ്യത്തില്‍ നിന്ന് മാറണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പകരം തൊഴില്‍ മേഖലയിലെ വളര്‍ച്ച, യുവാക്കളുടെ നൈപുണിക വികസമുള്ളവരാക്കി മാറ്റുക. കയറ്റുമതി ലക്ഷ്യമിട്ടുള്ള നിര്‍മാണം സാധ്യമാക്കുക എന്നിവയാണ് ഇന്ത്യ ലക്ഷ്യമിടേണ്ടതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
അതേസമയം തൊഴിലില്ലായ്മ നിരക്ക് ജൂലായ്-സെപറ്റംബര്‍ പാദത്തില്‍ കുറഞ്ഞിരുന്നു. 7.2 ശതമാനമായിട്ടാണ് കുറഞ്ഞത്. അതിന് മുമ്പുള്ള പാദത്തില്‍ 7.6 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഡിസംബറില്‍ ഹരിയാനയിലെ തൊഴിലില്ലായ്്മ നിരക്ക് 37.4 ശതമാനവും, രാജസ്ഥാനില്‍ 28.5 ശതമാനവും, ദില്ലിയില്‍ 20.8 ശതമാനവുമായിട്ടാണ് വര്‍ധിച്ചത്.
-
രക്തക്കുറവ് ചെറിയ സംഗതിയല്ല; ബോധം കെട്ട് വീഴാൻ പോലും സാധ്യത, ഈ പഴങ്ങൾ കഴിച്ചാൽ ഫലം ഉറപ്പ്..! -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications