ഇന്ത്യ നേരിടാനിരിക്കുന്നത് വന്‍ ഭീകരാക്രമണം!!! രാജ്യത്ത് അതീവ ജാഗ്രത, ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു
ദില്ലി: പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സട്രൈക്കിന് തിരിച്ചടി നല്‍കാന്‍ ഭീകരവാദ സംഘടനകള്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാജ്യമെങ്ങും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദില്ലി, പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ഇന്ത്യ തിരിച്ചടി നല്‍കിയതോടെ പാക് ഭീകര സംഘടനകള്‍ പാകിസ്താന്റെ ഉള്‍മേഖലകളിലേക്ക് നീങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളും ഇന്റലിജന്‍സ് പുറത്തുവിടുന്നുണ്ട്.

സെപ്തംബര്‍ 29ന് ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തിരിച്ചടി നല്‍കാന്‍ ഭീകരര്‍ അവസരം കാത്തിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക ക്യാമ്പുകളാണ് ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പാക് ഐഎസ്‌ഐ
ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നീ ആറ് സംസ്ഥാനങ്ങളാണുള്ളത്. ദില്ലിയില്‍ ഭീകരാക്രമണം നടത്താന്‍ പാക് ഐഎസ്‌ഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ആക്രമണത്തെ പ്രതിരോധിക്കാന്‍
ഭീകര സംഘടനകളില്‍ നിന്ന് ഉണ്ടാവാന്‍ സാധ്യതയുള്ള ഭീകരാക്രമണത്തെ പ്രതിരോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ തിരക്കേറിയ സ്ഥലങ്ങള്‍, വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവിടങ്ങളില്‍ ആക്രമണമുണ്ടാകാനുള്ള സാധ്യതയും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്ന

കശ്മീരിലെത്തി
ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിഗ് കശ്മീരിലെ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി ശനിയാഴ്ച കശ്മീരിലെത്തിയിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നതും കണക്കിലെടുത്താണ് സന്ദര്‍ശനം.

വിദേശകാര്യ സഹമന്ത്രി
പാക് അധീന കശ്മീരിലെ ഏഴ് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് 38 ഭീകരരെ വധിച്ച സൈനികരെ നേരിട്ട് കണ്ട് അഭിനന്ദിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി കെ സിംഗും കശ്മീരിലെത്തും.

ജയ്‌ഷെ മുഹമ്മദ്
ഭീകരസംഘടനകള്‍ക്കെതിരെ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിനെ തുടര്‍ന്ന് പാക് ഭീകര സംഘടനകളായ ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹീദ്ദീന്‍ എന്നിവയുടെ മുന്നൂറോളം വരുന്ന ഭീകരര്‍ പാകിസ്താന്റെ ഉള്‍മേഖലകളിലേക്ക് മാറിയിട്ടുണ്ടെന്നും ഇന്റലിജന്‍സ റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications