കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഝോധ എക്സ്പ്രസ് സർവീസ് ഇന്ത്യ നിർത്തിവച്ചു; പാകിസ്താൻ നിർത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ നട‌പടി

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- പാക് അതിർത്തിയിലൂടെ സർവീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്‍റെ സർവീസ് ഇന്ത്യ നിർത്തിവച്ചു. പാകിസ്താൻ നേരത്തെ സർവീസ് നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും നടപടിയെടുതത്തത്.

പാകിസ്താന്‍ ഉപയോഗിച്ചത് m16 യുദ്ധവിമാനങ്ങള്‍.... തെളിവ് നിരത്തി സേനകള്‍

16 യാത്രക്കാരുമായി യാത്ര പുറപ്പെടാനൊരുങ്ങുന്നതിന് മുമ്പായാണ് സർവീസ് റദ്ദാക്കുന്നത്. സംഝോധ എക്സ്പ്രസിന്‍റെ സർവീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിര്‍ത്തി വയ്ക്കും എന്നായിരുന്നു പാകിസ്താന്റെ അറിയിപ്പ്. 1976 ജൂലൈ 22 നാണ് സംഝോധ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നത്. 1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ചാണ് സർവീസ് ആരംഭിച്ചത്.

 Samjhauta Express

അതേസമയം വ്യോമഗതാഗതത്തിന് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വ്യോമപാത തുറക്കുമെന്ന് പാകിസ്താൻ അറിയിച്ചിട്ടുണ്ട്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പാകിസ്താനിലേക്കുള്ള വിമാന സർവ്വീസുകൾ സൗദി നിർത്തലാക്കിയിട്ടുണ്ട്.

പാകിസ്താനിലെ വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ പാകിസ്താനില്‍ നിന്നുള്ള ആയിരക്കണക്കിന് ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ കുടുങ്ങി.വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വരെ ഇവര്‍ക്ക് സൗദിയില്‍ താങ്ങാന്‍ അവസരം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യാ-പാക് വ്യോമമേഖലയിലൂടെ യൂറോപ്പിലേക്കും മിഡില്‍ ഈസ്റ്റിലേക്കും മറ്റും സര്‍വീസ് നടത്തുന്ന വിമാന സര്‍വീസുകള്‍ പലതും മറ്റു എയര്‍സ്‌പെയ്‌സുകളെയാണ് ആശ്രയിക്കുന്നത്.

English summary
Indian Railways has decided to cancel operations of the Indo-Pak Samjhauta Express due to drastic decline in occupancy, especially after the Pulwama terror attack, and the suspension of services from across the border, sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X